അഹ്മദാബാദ്: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് 160 സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തിറക്കിയത്. 2002ലെ നരോദ്യ പാട്യ കലാപക്കേസിലെ പ്രതിയുടെ മകളെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അഹ്മദാബാദ് നഗരത്തിലെ നരോദ നിയോജക മണ്ഡലത്തിൽ നിന്നാണ് പായൽ കുക്രാണിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. അനസ്തെറ്റിസ്റ്റാണ് ഈ 30കാരി.
പായലിന്റെ പിതാവ് മനോജ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. നേരത്തേ മായ കോട്നാനിയെും നിർമല വധവാനിയെയുമാണ് നരോദയിൽ മത്സരിപ്പിച്ചത്. ഇരുവരും ഡോക്ടർമാരായിരുന്നു. കലാപക്കേസിലെ പ്രതിയുടെ മകളെ സ്ഥാനാർഥിയാക്കിയത് ബി.ജെ.പി പ്രവർത്തകരുടെ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.