തെലങ്കാനയിൽ ഗദ്ദറുടെ മകളെ മുന്നിൽ നിർത്തി പോരാടാൻ കോൺഗ്രസ്

ഹൈദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ, ശക്തമായ പോരാട്ടത്തിന് തിരികൊളുത്താൻ ശേഷിയുള്ള സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ, മുസ്‍ലിം സമുദായങ്ങളെ വശത്താക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി, എസ്‌.സി സംവരണമുള്ള സെക്കന്തരാബാദ് കന്റോൺമെന്റ് ടിക്കറ്റിനായി വിപ്ലവകാരിയും നാടോടി ഗായകനുമായ ഗദ്ദർ എന്നറിയപ്പെടുന്ന അന്തരിച്ച ഗുമ്മാഡി വിട്ടൽ റാവുവിന്റെ ബന്ധുക്കളെ കോൺഗ്രസ് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.

സഹോദരൻ സൂര്യനേക്കാൾ ഗദ്ദറിന്റെ മകൾ വെണ്ണലയെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ തീരുമാനം അന്തരിച്ച പ്രവർത്തകന്റെ കുടുംബത്തിന് വിടുമെന്നും ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യം മാധ്യമങ്ങളിൽ നിന്ന് മാത്രമാണ് അറിഞ്ഞതെന്നും കോൺ​ഗ്രസ് ഇതെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും വെണ്ണേല പറഞ്ഞു. ഞങ്ങളുടെ കുടുംബത്തെ കോൺഗ്രസ് ടിക്കറ്റിനായി പരിഗണിക്കുന്നതിൽ നന്ദിയുണ്ടെന്നും അവസരം ഉപയോഗിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ അവസാന നാളുകളിൽ ഗദ്ദർ കോൺഗ്രസിനെ ഒരു ബദലായി കണ്ടിരുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കെ.സി.ആറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കോൺഗ്രസുമായി കൈകോർക്കാൻ ഗദ്ദർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ മരിച്ച പ്രവർത്തകന്റെ കുടുംബത്തെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശ്വസിപ്പിച്ചിരുന്നു.

Tags:    
News Summary - Daughter Vennela on ‘Congress ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.