കൊൽക്കത്ത: പാർട്ടിയിൽ കലാപക്കൊടി ഉയർത്തി പിൻവാങ്ങിയ ശതാബ്ദി റോയി എം.പിയെ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാൾ ഘടകം വൈസ്പ്രസിഡൻറായി നിയോഗിച്ചു. ഇവർ ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.
എന്നാൽ, മുഖ്യമന്ത്രി മമത ബാനർജിയുടെ ബന്ധുവും എം.പിയുമായ അഭിഷേക് ബാനർജിയുമായി ചർച്ച നടത്തിയ ശേഷമാണ് പാർട്ടി വിടില്ലെന്ന് ശതാബ്ദി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് വൈസ്പ്രസിഡൻറായി നിയമനം. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രവർത്തിക്കുമെന്ന് ശതാബ്ദി റോയി പറഞ്ഞു.
തെൻറ മണ്ഡലത്തിൽ നടക്കുന്ന പാർട്ടി പരിപാടികൾ അറിയിക്കാത്തതിൽ മനോവേദനയുണ്ടെന്നും എന്തെങ്കിലും തീരുമാനമെടുക്കുന്നുണ്ടെങ്കിൽ ശനിയാഴ്ച അറിയിക്കുമെന്നുമായിരുന്നു ഇവർ ഫേസ്ബുക്കിലൂെട അറിയിച്ചത്. ഇതോടെയാണ് പാർട്ടി നേതാക്കൾ അനുരഞ്ജനത്തിന് വഴി തേടിയത്.
നടിയായിരുന്ന ഇവർ മൂന്നാം തവണയാണ് ബീർഭൂം മണ്ഡലത്തിൽനിന്ന് ലോക്സഭസയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.