കൊൽക്കത്ത: തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പശ്ചിമ ബംഗാളിലെ റാണാഘട്ടിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മുകുത് മണി അധികാരിയുടെ ഭാര്യ സ്വാസ്തിക മേഹശ്വരി ബി.ജെ.പിയിൽ ചേർന്നു.
ശനിയാഴ്ച റാണാഘട്ടിൽ നടൻ മിഥുൻ ചക്രവർത്തിയുടെ സാന്നിധ്യത്തിലാണ് സ്വാസ്തിക ബി.ജെ.പിയിൽ ചേർന്നത്. സ്വാസ്തിക ഭർത്താവിൽനിന്ന് വിവാഹമോചനം നേടാൻ കഴിഞ്ഞ വർഷം ഹരജി നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകമാണ് ഭർത്താവിന്റെ ക്രൂരത ആരോപിച്ച് ഇവർ വിവാഹമോചന ഹരജി നൽകിയത്.
മുകുത് മണി അധികാരിക്ക് വോട്ട് ചെയ്യുന്നവർ തന്നെപ്പോലെ വഞ്ചിക്കപ്പെടുമെന്ന് സ്വാസ്തിക പറഞ്ഞു. റാണാഘട്ട് ദക്ഷിൺ മണ്ഡലത്തിൽനിന്ന് 2021ൽ ബി.ജെ.പിക്കുവേണ്ടി മത്സരിച്ച് എം.എൽ.എയായ മുകുത് ഈ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.