'കങ്കണയുടെ മാനസികനില ശരിയല്ല'; പത്മശ്രീ തിരിച്ചെടുക്കണമെന്ന്​​ ഡൽഹി വനിത കമീഷൻ അധ്യക്ഷ

ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്​ നടത്തിയ പരാമർശത്തിന്​ പിന്നാലെ നടി കങ്കണ റണാവത്തിന്​ നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്​ ഡൽഹി വനിത കമീഷൻ അധ്യക്ഷ ​രാഷ്​ട്രപതിക്ക്​ കത്തെഴുതി.

ഇന്ത്യക്ക്​ ശരിക്കും സ്വാതന്ത്ര്യം കിട്ടിയത്​ 2014ൽ മോദി അധികാരത്തിൽ എത്തിയതിനെതുടർന്നാണെന്നും 1947ൽ ലഭിച്ചത്​ ഭിക്ഷ ആയിരുന്നുവെന്നുമായിരുന്നു കങ്കണയുടെ വിവാദ പരാമർശം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഭിക്ഷയായി വിശേഷിപ്പിച്ച കങ്കണക്കെതിരെ രാജ്യദ്രോഹക്കേസ്​ എടുക്കണമെന്നാണ്​​ ഡി.സി. ഡബ്ല്യു അധ്യക്ഷ സ്വാതി മാലിവാളിന്‍റെ ആവശ്യം.

കങ്കണയുടെ മാനസിക നില തെറ്റാണെന്നും ഇത്​ ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കത്തിൽ അവർ വിവരിച്ചു. തനിക്ക്​ യോജിക്കാൻ കഴിയാത്ത ആളുകളെ മോശമായ ഭാഷയിൽ ആക്രമിക്കുന്ന കങ്കണ സ്വന്തം രാജ്യത്തെ ജനങ്ങൾ​ക്ക്​ നേരെ വിഷം ചീറ്റാറുണ്ടെന്നും സ്വാതി കത്തിൽ വിവരിച്ചു.

'മഹാത്മാ ഗാന്ധി, ഭഗത് സിങ്​ തുടങ്ങിയ നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ മറ്റു സ്വാതന്ത്ര്യ സമര സേനാനികളോടുമുള്ള കങ്കണയുടെ വെറുപ്പാണ് പ്രസ്താവനയിൽ പ്രതിഫലിക്കുന്നത്. നമ്മുടെ രാഷ്ട്രം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ആത്യന്തിക ത്യാഗങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. കങ്കണയുടെ പ്രസ്താവനകൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതും രാജ്യദ്രോഹ സ്വഭാവമുള്ളതുമാണ്'-കത്തിൽ സ്വാതി വിശദീകരിച്ചു.

1947ൽ ഏത്​ യുദ്ധമാണ്​ നടന്നത്​; മറുപടി തന്നാൽ പത്​മശ്രീ തിരികെ നൽകുമെന്ന്​ കങ്കണ

പരാമർശം വിവാദമായതോടെ കൂടുതൽ വിശദീകരണവുമായി കങ്കണ രംഗത്തെത്തിയിരുന്നു​. ടൈംസ്​ നൗവിന്​ നൽകിയ അഭിമുഖത്തിൽ തന്നെ എല്ലാം വിശദീകരിച്ചിട്ടുണ്ട്​. സ്വാതന്ത്ര്യത്തിനെതിരായ ആദ്യത്തെ സംഘടിതമായ പോരാട്ടം നടന്നത്​ 1857ലാണ്​. അതിനൊപ്പം സുഭാഷ്​ ചന്ദ്രബോസ്​, റാണി ലക്ഷ്​മിഭായ്​്​, വീർസവർക്കർ എന്നിവരുടെ ത്യാഗങ്ങളുമുണ്ട്​.

1857ൽ എന്ത്​ സംഭവിച്ചുവെന്ന്​ തനിക്കറിയാം. എന്നാൽ, 1947ൽ ഏത്​ യുദ്ധമാണ്​ നടന്നത്​. അത്​ എന്‍റെ അറിവിലേക്ക്​ ആരെങ്കിലും കൊണ്ടു വരികയാണെങ്കിൽ പത്​മശ്രീ തിരിച്ച്​ നൽകാനും മാപ്പ്​ പറയാനും തയാറാണ്​. അതിനായി ആരെങ്കിലും തന്നെ സഹായിക്കണമെന്ന്​ ഇൻസ്റ്റഗ്രാം സ്​റ്റോറീസിൽ കങ്കണ ആവശ്യപ്പെട്ടു. ഇതിനൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ്​ നേതാക്കളെ കുറിച്ച്​ സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്ത തീവ്രനിലപാടുള്ള നേതാക്കളുടെ പ്രസ്​താവനകളും കങ്കണ പങ്കുവെച്ചിട്ടുണ്ട്​.

കങ്കണക്കെതിരെ വ്യാപക പ്രതിഷേധം

രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ച ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്തി​ന് ന​ൽ​കി​യ പ​ത്മ​ശ്രീ പു​ര​സ്കാ​രം ഉ​ട​ൻ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമർശിച്ചു കൊണ്ട് കോൺ​ഗ്രസ് ‌ട്വീറ്റ് ചെയ്തത്.

നടിക്ക് ലഭിച്ച പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദേശീയ മഹിളാ കോൺ​ഗ്രസ് പ്രസിഡന്‍റിന് കത്തയച്ചിരുന്നു. രാജ്യത്തെ ഭരണഘ‌ടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാൾ പത്മശ്രീ പുരസ്കാരത്തിന് അർഹതയില്ലെന്ന് കത്തിൽ പറയുന്നു.

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മയും കങ്കണക്ക് നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. രാ​ജ്യം പ​ത്മ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​ത്ത​ര​ക്കാ​രു​ടെ മ​നോ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ വീ​ണ്ടും ഉ​ണ്ടാ​കു​മെ​ന്നും ആ​ന​ന്ദ് ശ​ർ​മ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളെ ക​ങ്ക​ണ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ അ​പ​മാ​നി​ച്ച താ​രം പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കങ്കണ റണാവത്തി​ന്‍റെ പരാമർശം തീർത്തും തെറ്റാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.നടി പറഞ്ഞത്​ പൂർണമായും തെറ്റാണ്​. "രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള കങ്കണ റണാവത്തിന്‍റെ അഭിപ്രായം തീർത്തും തെറ്റാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നിഷേധാത്മക പരാമർശം നടത്താൻ ആർക്കും അവകാശമില്ല," പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നടിയെ ഇതു പറയിക്കാൻ ഉണ്ടായ കാരണം എന്തെന്ന്​ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കങ്കണയുടെ വിവാദ പരാമർശത്തിനെതിരെ ആം ആദ്​മി പാർട്ടിയും രംഗത്തെത്തി. കങ്കണയുടെ പരാമർശം രാജ്യദ്രോഹപരവും പ്രകോപനപരവുമാണെന്ന്​ ആം ആദ്മി പാർട്ടിയുടെ ദേശിയ എക്സിക്യൂട്ടീവ്​ കമ്മിറ്റിയംഗം പ്രീതി ശർമ മേനോൻ പറഞ്ഞു.

Tags:    
News Summary - DCW chief wrote President to withdraw Kangana Ranauts Padma Shri says sheis not of sound mind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.