ക്രിമിനൽ കേസുകളിൽ അന്വേഷണം പ്രഖ്യാപിക്കാൻ ഡൽഹി സർക്കാറിനാവില്ല -ജെയ്റ്റ്ലി

ന്യൂ​ഡ​ൽ​ഹി: ല​ഫ്. ഗ​വ​ർ​ണ​റും ഡ​ൽ​ഹി സ​ർ​ക്കാ​റും തമ്മിലുള്ള അ​ധി​കാ​രം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്ത്. ക്രിമിനൽ കേസുകളിൽ പൊലീസ് അന്വേഷണം പ്രഖ്യാപിക്കാൻ ഡൽഹി സർക്കാറിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു. 

ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ (ഡി.ഡി.സി.എ) അഴിമതിയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമീഷനെ രൂപീകരിച്ച കെജ്രിവാൾ സർക്കാറിന്‍റെ മുൻനടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം. ഡൽഹി സർക്കാറിന് പൊലീസിന് നിർദേശം നൽകാനുള്ള അധികാരമില്ല. അതിനാൽ തന്നെ കുറ്റകൃത്യം അന്വേഷിക്കുന്ന ഏജൻസിയെ നിയമിക്കാൻ സാധിക്കില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. 

ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായിരിക്കെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഡി.ഡി.സി.എ അഴിമതികളെ കുറിച്ച് അന്വേഷിക്കാൻ സുപ്രിംകോടതി മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യത്തെ അന്വേഷണ കമീഷനായി ഡൽഹി സർക്കാർ നിയോഗിച്ചത്. 

എന്നാൽ, പ്രത്യേക അന്വേഷണ കമീഷനെ നിയമിച്ച ഡൽഹി സർക്കാർ നടപടിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നു. കമീഷനെ നിയമിച്ച ഡൽഹി സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അന്നത്തെ ലഫ്. ഗവർണർ നജീബ് ജെങ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. 

പൊ​ലീ​സ്, ക്ര​മ​സ​മാ​ധാ​നം, ഭൂ​മി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ഴി​കെ സം​സ്​​ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി ല​ഫ്. ഗ​വ​ർ​ണ​ർ പ്ര​വ​ർ​ത്തി​ക്ക​ണമെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കുന്നത്. എ​തി​ർ​പ്പു​ണ്ടെ​ങ്കി​ൽ പ​ര​സ്​​പ​രം ച​ർ​ച്ച​ ചെ​യ്യാം. വി​യോ​ജി​പ്പ്​ രാ​ഷ്​​ട്ര​പ​തി​യെ അ​റി​യി​ക്കാം. അ​​വി​ടെ​ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ല​ഫ്. ഗ​വ​ർ​ണ​ർ യാ​ന്ത്രി​ക​മാ​യി പ്ര​വ​ർ​ത്തി​ക്ക​രു​ത്. മ​ന്ത്രി​സ​ഭ​യു​ടെ ഒാ​രോ തീ​രു​മാ​ന​ത്തി​ലും രാ​ഷ്​​ട്ര​പ​തി​യു​ടെ ഉ​പ​ദേ​ശം തേ​ടേ​ണ്ട​തി​ല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

 


 

Tags:    
News Summary - DDCA probe: Delhi govt cannot set up investigative agency to probe crimes -Arun Jaitley -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.