ചണ്ഡിഗഡ്: പഞ്ചാബിലെ ആശ്രമത്തിൽ മരിച്ച ഗുരുവിെൻറ മൃതദേഹം അനുയായികൾ ഫ്രീസറിൽ സൂക്ഷിച്ചത് ആറു മാസം. ദിവ്യ ജ്യോതി ജാഗ്രതി സൻസ്ഥാൻ എന്ന ഭക്തിപ്രസ്ഥാനത്തിെൻറ അധ്യക്ഷനായ അശുതോഷ് മഹാരാജിെൻറ മൃതദേഹമാണ് മാസങ്ങളായി ആശ്രമത്തിൽ സൂക്ഷിക്കുന്നത്. ഗുരു മരിച്ചിട്ടില്ലെന്നും ധ്യാനത്തിലാണെന്നുമാണ് അനുയായികളുടെ വാദം. അശുതോഷ് മഹാരാജ് ധ്യാനാവസ്ഥയിൽ നിന്നും ജീവനിലേക്ക് വരുമെന്നുമുള്ള വിശ്വാസത്തിലാണ് അനുയായികൾ നൂർമഹൽ പട്ടണത്തിലുള്ള ആശ്രമത്തിൽ മൃതദേഹം സൂക്ഷിക്കുന്നത്.
ജനുവരി 29 നാണ് എഴുപതുകാരനായ മഹാരാജ് മരിച്ചത്. ഗുരുവിെൻറ ധ്യാനം പൂർത്തിയാകുന്നതുവരെ ശരീരം ഫ്രീസറിൽ നിന്ന് മാറ്റാനോ സംസ്കരിക്കാനോ അനുവദിക്കില്ലെന്ന് പ്രസ്ഥാന വക്താവ് സ്വാമി വിശാലാനന്ദ അറിയിച്ചു.
ഗുരു ഹൃദായാഘാതം മൂലമാണ് മരിച്ചതെന്ന് മെഡിക്കൽ സംഘം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാൻ വിട്ടു നൽകാത്തതിനെതിരെ മഹാരാജിെൻറ മുൻ ഡ്രൈവർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടും കോടതി ഹരജി തള്ളുകയാണ് ചെയ്തത്. ആത്മീയാചാര്യനായ അശുതോഷ് മഹാരാജിെൻറ മൃതദേഹം സംസക്രിക്കുന്നത് സംബന്ധിച്ച തീരുമാനം അനുയായികൾക്ക് വിട്ടു നൽകണമെന്നാണ് പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചത്. തുടർന്ന് കോടതി മൃതദേഹം സൂക്ഷിക്കാൻ അനുമതി നൽകുകയായിരുന്നു.
ധ്യാനത്തിലിരിക്കുേമ്പാൾ ഗുരുവിെൻറ ദർശനവും സന്ദേശവും ലഭിക്കുന്നുണ്ടെന്നാണ് അനുയായികളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.