ന്യൂഡൽഹി: ആധാർ നമ്പർ ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31ൽനിന്ന് ജൂൺ 30ലേക്ക് നീട്ടി. കേന്ദ്ര െഎ.ടി-ഇലക്ട്രോണിക്സ് മന്ത്രാലയത്തിേൻറതാണ് തീരുമാനം. ഇൗ മാസം 31ന് സമയപരിധി അവസാനിക്കാനിരിക്കേയാണ് വീണ്ടും നീട്ടിയത്. ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നേരത്തെ അനിശ്ചിതമായി നീട്ടിയിരുന്നു. ആധാറിെൻറ സാധുത ചോദ്യംചെയ്യുന്ന ഹരജികളിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ചിെൻറ അന്തിമ തീരുമാനം വരുന്നതുവരെയാണ് ഇത്.
ആധാർ ഇല്ലാത്തവർക്ക് ക്ഷേമപദ്ധതികളുടെ ആനുകൂല്യം നിഷേധിക്കപ്പെടരുത് എന്നുറപ്പാക്കാനാണ് സമയപരിധി നീട്ടിയത്. സമയം നീട്ടിയെങ്കിലും മാർച്ച് 31നുശേഷം ആനുകൂല്യം ലഭിക്കാൻ ആധാർ നമ്പറോ എൻറോൾമെൻറ് സ്ലിപ്പോ ആധാർ എൻറോൾമെൻറിനുള്ള അപേക്ഷാവിവരമോ ഹാജരാക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.