സാമൂഹിക സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നത് ഡിസം. 31 വരെ നീട്ടി

ന്യൂഡൽഹി: സാമൂഹിക സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്ന അവസാന ദിവസം ഡിസംബർ 31 വരെ നീട്ടിയെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്ര്തതിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനെ ധരിപ്പിച്ചത്. 

സ്വകാര്യത മൗലികാവകാശമാക്കിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ ആധാർ സംബന്ധിച്ച കേസ് നേരത്തേ പരിഗ‍ണിക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. കേസ് മൂന്നംഗ ബെഞ്ചിന് പകരം അഞ്ചംഗ ബെഞ്ച് പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട്  അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. 

ആധാറുമായി ബന്ധപ്പെട്ട ഒരു കൂട്ടം കേസുകൾ നവംബർ ആദ്യമാസം തന്നെ കോടതി പരിഗണിക്കുമെന്ന് ദീപക് മിശ്ര അറിയിച്ചു. ഏതായാലും എൽ.പി.ജി സബ്സിഡി, ജൻ ധൻ സ്കീം, റേഷൻ വിതരണം എന്നീ ആനുകൂല്യങ്ങൾക്കായി ജനങ്ങൾ സ്വമേധയാ ആധാർ ഹാജരാക്കുകയാണെങ്കിൽ സ്വീകരിക്കാനും സർക്കാരിന് കോടതി അനുവാദം നൽകി.

ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ എൻറോൾ ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 30വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്.

Tags:    
News Summary - Deadline for mandatory Aadhaar to avail social benefits extended till December 31: Centre informs SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.