കന്യാകുമാരി: 'പ്രിയ പ്രധാനമന്ത്രി നരേന്ദ്രമോദി, തദ്ദേശവകുപ്പ് മന്ത്രി എസ്.പി. വേലുമണിക്കായി പ്രചാരണം നടത്തൂ. ഞാൻ അദ്ദേഹത്തിനെതിരെ മത്സരിക്കുന്ന ഡി.എം.കെ സ്ഥാനാർഥിയാണ്. അദ്ദേഹത്തെ നിങ്ങൾ പിന്തുണക്കുകയാണെങ്കിൽ എനിക്ക് വളരെയധികം ഉപകാരപ്രദമാകും. നന്ദി സർ'. ഡി.എം.കെ സ്ഥാനാർഥി കാർത്തികേയ ശിവസേനാപതിയുടെ ട്വിറ്റർ പോസ്റ്റാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എതിർ സ്ഥാനാർഥിക്ക് വേണ്ടി വോട്ടുചോദിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള ഡി.എം.കെ സ്ഥാനാർഥികളുടെ കാമ്പയിനാണ് ഇപ്പോൾ ട്വിറ്ററിൽ വൈറൽ.
പ്രധാനമന്ത്രി നരേന്ദ്രമോദി എ.ഐ.എ.ഡി.എം.കെക്ക് വേണ്ടി വോട്ടർഭ്യർഥിച്ചാൽ ഡി.എം.കെ സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കാമെന്നാണ് കാമ്പയിൻ പ്രചാരണം. ഡി.എം.കെയുടെ ഐ.ടി സെൽ കാമ്പയിന്‍റെ നേതൃത്വത്തിലാണ് പ്രചാരണം.
ബി.ജെ.പിയും മോദിയും പുറംനാട്ടുകാരാണെന്ന് വ്യക്തമാക്കിയാണ് ട്വീറ്റുകളുടെ ഉള്ളടക്കം. ഡി.എം.കെ പരിസ്ഥിതി വിങ്ങിന്‍റെ സെക്രട്ടറിയായ കാർത്തികേയ ശിവസേനാപതിയാണ് ആദ്യം ട്വീറ്റുമായി രംഗത്തെത്തിയത്. തുടർന്ന് നിരവധി സ്ഥാനാർഥികളും നേതാക്കളും കാമ്പയിൻ ഏറ്റെടുക്കുകയായിരുന്നു.
ഡി.എം.കെ നേതാക്കളായ എസ്.എം. രാജ, ഇ.വി. വേലു, അേമ്പത് കുമാർ, എ. മഹാരാജൻ, അനിത രാധാകൃഷ്ണൻ, വൈ. പ്രകാശ് തുടങ്ങിയവർ സമാന ട്വീറ്റുമായെത്തി. ഡി.എം.കെക്ക് പിന്നാലെ ശ്രീപെരുമ്പത്തൂരിലെ കോൺഗ്രസ് സ്ഥാനാർഥി സെൽപെരുതാഗയും പ്രധാനമന്ത്രിയെ ക്ഷണിച്ച് ട്വീറ്റുമായെത്തി.
തെരഞ്ഞെടുപ്പിന് നാലുനാൾ മാത്രം ബാക്കിനിൽക്കെ എ.ഐ.എ.ഡി.എം.കെ -ബി.ജെ.പി സഖ്യത്തെ ചൊല്ലിയാണ് ഡി.എം.കെ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.