ലഖ്നോ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗ കേസിലെ പ്രതികൾ തീകൊളുത്തിയ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് നിയമസഭക്ക് മുന്നിലാണ് അഖിലേഷ് അടക്കം നേതാക്കൾ ധർണ നടത്തിയത്.
ഇത് അങ്ങേയറ്റം അപലപിക്കപ്പെടേണ്ട സംഭവമാണ്. ഇന്ന് കറുത്ത ദിനമാണ്. ബി.ജെ.പി സർക്കാറിന് കീഴിൽ ഇത് ആദ്യത്തെ സംഭവമല്ല. ഈ ദിവസം വരെ യു.പി. മുഖ്യമന്ത്രിയോ ആഭ്യന്തര സെക്രട്ടറിയോ ഡി.ജി.പിയോ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയാറായിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു.
പാർട്ടി സംസ്ഥാന നേതാവ് നരേഷ് ഉത്തം പട്ടേൽ, രാജേന്ദ്ര ചൗധരി എന്നിവരും അഖിലേഷിനൊപ്പം നിയമസഭക്ക് മുന്നിൽ കുത്തിയിരിപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.