മുംബൈ: മഹാരാഷ്ട്രയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാതപമേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. 55 വസ്സുകാരനാണ് ചികിത്സയിരിക്കെ ഇന്നലെ രാത്രി മരിച്ചത്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളും നാലു പുരുഷൻമാരും ഉൾപ്പെടും.
ഞായറാഴ്ച നവി മുംബൈയിൽ ഗ്രൗണ്ടിലായിരുന്നു പരിപാടി. മഹാരാഷ്ട്ര സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ മഹാരാഷ്ട്രാ ഭൂഷൺ സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു വൻ ദുരന്തം.
പരിപാടിക്കായി ലക്ഷക്കണക്കിന് ജനങ്ങളെത്തിയെങ്കിലും കൊടും ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. രാവിലെ എട്ടരയോടെ എത്തിയ ജനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പരിപാടി കഴിഞ്ഞ് മടങ്ങാനായത്.
സൂര്യാതപമേറ്റ അമ്പതിലേറെ പേർ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിൽ സർക്കാർ നിസ്സംത പാലിക്കുന്നതിനെരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.