ന്യൂഡൽഹി: സാമൂഹിക അടിത്തറ വിപുലപ്പെടുത്താനും സമാന ചിന്താഗതിക്കാരായ പാർട്ടികളുമായുള്ള ബന്ധം ഊഷ്മളമാക്കി മുന്നോട്ടു പോകാനും കോൺഗ്രസ്. മഹിള, യുവജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള നടപടികളും വെള്ളിയാഴ്ച മുതൽ മൂന്നുദിവസം രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ചിന്താശിബിരത്തിൽ ആവിഷ്കരിക്കും. വിവിധ ഉപസമിതികൾ ഇക്കാര്യത്തിൽ തയാറാക്കിയ കരട് നിർദേശങ്ങൾ തിങ്കളാഴ്ച നടക്കുന്ന പ്രവർത്തക സമിതി ചർച്ചചെയ്യും.
വിവിധ ജാതി വിഭാഗങ്ങൾ ബി.ജെ.പിയുടെ കാവി അജണ്ടയിൽ പെട്ടു പോകുന്ന സാഹചര്യത്തിൽ അടിസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾക്ക് ഊർജം നൽകേണ്ടതുണ്ടെന്നാണ് പൊതുകാഴ്ചപ്പാട്. ബൂത്തുതല പ്രവർത്തനം ശക്തിപ്പെടുത്തണം. ജയസാധ്യതയുള്ള 250 മണ്ഡലങ്ങളെങ്കിലും കണ്ടെത്തി അവിടെ പ്രവർത്തനം കേന്ദ്രീകരിക്കണം. വീടുവീടാന്തരം കയറി ജനബന്ധം ശക്തിപ്പെടുത്താൻ കർമസേന ഉണ്ടാക്കണം. തെരഞ്ഞെടുപ്പു നിയന്ത്രിക്കാൻ ദേശീയതലത്തിൽ കോർ ഗ്രൂപ് ഉണ്ടാക്കണം.
പാർട്ടി കൂടുതൽ ചെറുപ്പമാകണമെന്ന് യുവാക്കളുടെ സമിതി നിർദേശിച്ചു. എല്ലാ കമ്മിറ്റികളിലും 45നു താഴെയുള്ളവർക്ക് കൂടുതൽ പരിഗണന നൽകുകയും ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് പരിഗണിക്കുകയും വേണമെന്ന് സമിതി നിർദേശിച്ചു. സമൂലമായ അഴിച്ചുപണിക്ക് വിവിധ ശിപാർശകൾ സംഘടനാകാര്യ ഉപസമിതി കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.