ട്രാക്​ടർ റാലി​ക്കിടെയുണ്ടായ അതിക്രമം; ദീപ്​ സിദ്ദുവിനെ ചെ​ങ്കോട്ടയിലെത്തിച്ച്​​ തെളിവെടുത്തു

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടർ റാലിക്കിടെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട്​ അറസ്റ്റിലായ പഞ്ചാബി താരം ദീപ്​ സിദ്ദുവിനെ ചെ​ങ്കോട്ടയിലെത്തിച്ച്​ തെളിവെടുത്തു.

ജനുവരി 26ന്​ ചെ​ങ്കോട്ടയിലേക്ക്​ പ്രവേശിക്കാൻ തെരഞ്ഞെടുത്ത വഴിയിലൂടെ ദീപ്​ സിദ്ദുവിനെ കൊണ്ടുപോയി. ശേഷമാണ്​ ചെ​ങ്കോട്ടയിലെത്തിച്ചത്​.

ഇഖ്​ബാൽ സിങ്ങും ദീപ്​ സിദ്ദുവും ചേർന്നാണ്​ കർഷകരെ ചെ​ങ്കോട്ടയിലേക്ക്​ നയിച്ചതെന്ന്​ ഡൽഹി ​െപാലീസ്​ ​ൈക്രംബ്രാഞ്ച്​ പറഞ്ഞു. ട്രാക്​ടർ റാലിക്കിടെ വ്യാപക അതിക്രമത്തിന്​ രാജ്യ തലസ്​ഥാനം സാക്ഷ്യം വഹിച്ചിരുന്നു.

ഒളിവിലായിരുന്ന ദീപ്​ സിദ്ദുവിനെ ഫെബ്രുവരി ഒമ്പതിനാണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. സിദ്ദുവിനെയും മറ്റു മൂന്നുപേരെയും കുറിച്ച്​ വിവരം നൽകുന്നവർക്ക്​​ ഒരു ലക്ഷം രൂപ പാതിതോഷികം പ്രഖ്യാപിച്ചിരുന്നു. രാജസ്​ഥാനിലെ കർണാലിൽനിന്നാണ്​ ഡൽഹി പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. ശേഷം കോടതിയിൽ ഹാജരാക്കിയ സിദ്ദുവിനെ ഏഴുദിവസം പൊലീസ്​ കസ്റ്റഡിയിൽ വിടുകയായിരുന്നു.

റിപബ്ലിക്​ ദിനത്തിൽ കർഷകരുടെ ട്രാക്​ടർ റാലിക്കിടെ സിദ്ദുവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം ചെ​ങ്കോട്ടയിലെത്തി പതാക ഉയർത്തുകയായിരുന്നു. ദീപ്​ സിദ്ദുവിന്‍റെ നേതൃത്വത്തിൽ കർഷക സമരം അട്ടിമറിക്കാൻ നടന്ന നീക്കത്തിന്‍റെ ഭാഗമാണെന്നായിരുന്നു കർഷക സംഘടനകൾ വ്യക്തമാക്കിയത്​. 

Tags:    
News Summary - Deep Sidhu taken to Red Fort as part of Republic Day violence probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.