ചെന്നൈ: ശശികലയെ കടന്നാക്രമിച്ച് ജയലളിതയുടെ അനന്തിരവൾ ദീപ ജയകുമാർ. തമിഴ് ജനത ജയലളിതക്കാണ് വോട്ട് ചെയ്തതെന്നും ശശികലക്ക് വോട്ട് ചെയ്തിട്ടില്ലെന്നും അവർ മുഖ്യമന്ത്രിയായി വരുന്നത് ദു:ഖകരമാണെന്നും ചെന്നൈയിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ ദീപ പറഞ്ഞു.
തമിഴ്നാട്ടിൽ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുകയാണ്. ശശികല മുഖ്യമന്ത്രിയാകുന്നതിൽ ജനത്തിന് ആശങ്കയുണ്ട്. 33 വർഷം കൂടെയുണ്ടായിരുന്നു എന്ന് കരുതി ഒരാൾക്ക് മുഖ്യമന്ത്രിയാവാൻ യോഗ്യതയില്ല. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ദിനം മുതൽ തനിക്ക് അപ്പോളൊ ആശുപത്രിയിലേക്ക് പ്രവേശനം നിഷേധിച്ചു. ഒരിക്കൽ പോലും ജയലളിതയെ കാണാൻ അനുവദിച്ചില്ലെന്നും അവർ പറഞ്ഞു.
ചെന്നൈയിൽ ജയലളിതയെ ചികിത്സിച്ച ഡോ. റിച്ചാർഡ് ബെയ്ൽ കഴിഞ്ഞദിവസം ചികിത്സ വിവരം പുറത്ത് വിട്ടതിന് കാരണം അദ്ദേഹത്തിന് മേലുണ്ടായ സമ്മർദം കാരണമാണെന്നും ദീപ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.