കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ദീപിക പദുകോൺ

ഫ്രാൻസ്/ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിൽ ഒന്നാണ് കാൻസ് ഫിലിം ഫെസ്റ്റിവൽ. സിനിമ മേഖലയിൽ തങ്ങളുടെ കഴിവ് തെളിയിച്ചവർക്ക് മാത്രമാണ് ഇത്തരം ലോകോത്തര മേളകളിൽ ജൂറിയാകാൻ അനുമതിയും ലഭിക്കുക. ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോൺ ആണ് കാൻസ് ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്.

കാൻസ് ഫിലിം ഫെസ്റ്റിവൽ അധ്യക്ഷനും ഫ്രഞ്ച് നടനുമായ വിൽസന്‍റ് ലിൻഡൻ ആണ് സഹ ജൂറികളെ വിവരങ്ങൾ പുറത്തുവിട്ടത്. 2017ൽ ചുവന്ന പരവതാനിയിലൂടെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ തന്‍റെ സാന്നിധ്യം ഉറപ്പിച്ച ദീപികയെ കൂടാതെ ഓസ്കർ ജേതാവായ സംവിധായകൻ അസ്ഗർ ഫർഹാദി, ജെഫ് നിക്കോൾസ്, റെബേക്ക ഹാൾ, നൂമി റാപേസ്, ജാസ്മിൻ ട്രിൻക, ലഡ്ജ് ലി, ജോക്കിം ട്രയർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

75-ാമത് കാൻസ് ഫിലിം ഫെസ്റ്റിവൽ മെയ് 17ന് ആരംഭിക്കും. മെയ് 28ന് കാൻസിൽ നടക്കുന്ന ചടങ്ങിൽ ജൂറി വിജയികളെ പ്രഖ്യാപിക്കും. ഡോവിഡ് ക്രോണൻബർഗിന്‍റെ ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷൻ നാടകമായ 'ക്രൈസ് ഓഫ് ദി ഫ്യൂച്ചർ' ആണ് ഈ വർഷത്തെ മേളയിലെ ശ്രദ്ധാകേന്ദ്രം. ലിയ സെയ്ഡോക്സ്, ക്രിസ്റ്റിൻ സ്റ്റെവാർട്ട്, വിഗ്ഗോ മോർട്ടെൻസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സൗത്ത് കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രമായ 'ഡിഡിഷൻ ടു ലീവ്' ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്.

Tags:    
News Summary - Deepika Padukone to represent India at Cannes Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.