ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയെ (ജെ.എൻ.യു) ‘സംഘടിത സെക്സ് റാക്കറ്റിന്റെ താവളമായി’ ചിത്രീകരിക്കുന്ന രീതിയിലുള്ള രേഖ ഏതെങ്കിലും പ്രഫസർ സമർപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി സർവകലാശാല അധികൃതർക്ക് നിർദേശം നൽകി.
‘ദ വയർ’ ന്യൂസ് പോർട്ടലിന്റെ എഡിറ്റർക്കും ഡെപ്യൂട്ടി എഡിറ്റർക്കും നൽകിയ സമൻസ് റദ്ദാക്കിയ ഡൽഹി ഹൈകോടതി ഉത്തരവിനെതിരെ ജെ.എൻ.യുവിലെ പ്രഫസറും ചെയർപേഴ്സനുമായ അമിത സിങ് നൽകിയ ഹരജിയിലാണ് കോടതി നിർദേശം. ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജെ.എൻ.യു വൈസ് ചാൻസലർക്കും പോർട്ടലിന്റെ എഡിറ്റർ, ഡെപ്യൂട്ടി എഡിറ്റർ എന്നിവർക്കും നോട്ടീസ് അയച്ചത്.
അതേസമയം എങ്ങനെയാണ് അപകീർത്തിക്കേസ് ഉണ്ടായതെന്ന് കണ്ടെത്താൻ പ്രയാസമാണെന്ന് ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.
പ്രഫ. അമിത സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം അധ്യാപകർ 200 പേജുള്ള രേഖ തയാറാക്കിയതായും അതിൽ ജെ.എൻ.യുവിനെ ‘സംഘടിത സെക്സ് റാക്കറ്റിന്റെ താവളം’ എന്നു പരാമർശിക്കുന്നതായും ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.