നിരുപാധികം മാപ്പപേക്ഷിച്ചു; കപിൽ മിശ്രക്കെതിരായ മാനനഷ്​ടകേസ്​ തീർപ്പാക്കി

ന്യൂഡൽഹി: ബി.ജെ.പി നേതാവ്​ കപിൽ മിശ്രക്കെതിരായ മാനനഷ്​ടകേസ്​ തീർപ്പാക്കി. കപിൽ മിശ്ര നിരുപാധികം മാപ്പപേക്ഷിച്ചതിനെ തുടർന്നാണ്​ കോടതി കേസ്​ റദ്ദാക്കിയത്​. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ത്ര ജയിനാണ്​ കപിൽ മിശ്രക്കെതിരെ പരാതി നൽകിയത്​.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനും സത്യേന്ത്ര ജെയിനിനുമെതിരായ കപിൽ മിശ്ര നടത്തിയ മോശം പരാമർശങ്ങൾക്കെതിരെ 2017ലായിരുന്നു പരാതി. കോടതിയിൽ നിരുപാധികം മാപ്പേക്ഷിക്കാൻ തയാറായതിനെ തുടർന്ന്​ മിശ്രക്കെതിരായ കേസ്​ റദ്ദാക്കുകയാണെന്ന്​ അഡീഷണൽ ചീഫ്​ മജിസ്​ട്രേറ്റ്​ വിശാൽ പഹുജ പറഞ്ഞു.

നിരുപാധികം മാപ്പപേക്ഷിക്കാമെന്ന്​ കപിൽ മിശ്ര കോടതിയെ അറിയിച്ചിട്ടുണ്ട്​. മിശ്ര മാ​പ്പപേക്ഷിക്കുകയാണെങ്കിൽ കേസ്​ പിൻവലിക്കാമെന്ന്​ ജെയിനും വ്യക്​തമാക്കിയിട്ടുണ്ട്​. ഈയൊരു സാഹചര്യത്തിലാണ്​ കേസ്​ റദ്ദാക്കുന്നതെന്നും മജിസ്​ട്രേറ്റ്​ വ്യക്​തമാക്കി. അരവിന്ദ്​ കെജ്​രിവാളിന്​ ലഭിച്ച രണ്ട്​ കോടി ​രൂപയുടെ കൈക്കൂലി പണം കൈകാര്യം ചെയ്യുന്നത്​ ഡൽഹി ആരോഗ്യമന്ത്രിയായ ജെയിനാണെന്നായിരുന്നു കപിൽ മിശ്രയുടെ പ്രസ്​താവന.

Tags:    
News Summary - Defamation Case Closed After BJP's Kapil Mishra's Unconditional Apology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.