അമിത് ഷാക്കെതിരായ ആരോപണം; മാനനഷ്ടക്കേസിൽ രാഹുൽ നേരിട്ട് ഹാജരാകണമെന്ന് യു.പി കോടതി

ലഖ്നോ: ബി.ജെ.പി മുൻ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ചുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയോട് ജൂലൈ രണ്ടിന് നേരിട്ട് ഹാജരാകാൻ എം.പി-എം.എൽ.എ കോടതി ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ കാശി പ്രസാദ് ശുക്ല കോടതിയിൽ ഹാജരായിരുന്നു. അടുത്ത വാദം കേൾക്കുന്ന തീയതിയിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.

അമിത് ഷാക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ 2018ലാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ബി.ജെ.പി നേതാവ് വിജയ് മിശ്ര നൽകിയ പരാതിയിലാണ് കേസ്.

അതേസമയം, അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിന് ക്രിമിനൽ മാനനഷ്ടക്കേസിൽ റാഞ്ചി വിചാരണ കോടതി രാഹുലിന് സമൻസ് അയച്ചിരുന്നു. ബി.ജെ.പി അനുഭാവി നവീൻ ഝാ റാഞ്ചി സിവിൽ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമൻസ്. 2018 മാർച്ച് 18 ന് ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ അമിത് ഷായെ കൊലക്കേസ് പ്രതിയായി മുദ്രകുത്തി ബി.ജെ.പിക്കെതിരെ രാഹുൽ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് നവീൻ ഝാ കേസ് കൊടുത്തത്.

Tags:    
News Summary - Defamation case: UP court orders personal appearance of Rahul Gandhi on July 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.