ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.സി റാവുവിനെതിരെ ബി.ജെ.പി നേതാവ് ജി.വിവേക് വെങ്കടസ്വാമി 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. റെയ്ഡിൽ പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ തന്‍റെ പേര് വലിച്ചിഴച്ചതായി വിവേക് ആരോപിച്ചു.
'ദുബ്ബാക്ക ഉപതെരഞ്ഞെടുപ്പ് വേളയിൽ ഒരു കോടി രൂപ പൊലീസ് കണ്ടെത്തിയിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഞാൻ തുറന്നുകാട്ടിയതുകൊണ്ട് ആ കേസ് തനിക്കെതിരെ തിരിച്ചു. വ്യാജ കേസ് തന്‍റെമേൽ ഫയൽ ചെയ്യണമെന്ന് മുഖ്യമന്ത്രി പൊലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു' -അദ്ദേഹം പറഞ്ഞു.
റാവു തന്നെ കേസിലേക്ക് വലിച്ചിഴക്കാനും തന്‍റെ പ്രശസ്തിക്ക് കേടുവരുത്തുവാനും ശ്രമിച്ചു. അദ്ദേഹത്തിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 7ദിവസത്തിനകം ക്ഷമ ചോദിക്കാൻ നോട്ടീസ് അയച്ചിട്ടുണ്ട്, അല്ലെങ്കിൽ നടപടി ഉണ്ടാകും എടുത്തു "അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.