എന്ത്​ വിലകൊടുത്തും പരാജയപ്പെടുത്തും -ബി.ജെ.പിക്കെതിരെ അണിനിരന്ന്​ മഹാ സഖ്യം

കൊ​ൽ​ക്ക​ത്ത: കേ​ന്ദ്ര​ത്തി​ലെ ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​റി​നെ തൂ​ത്തെ​റി​യു​ക എ​ന്ന ആ​ ഹ്വാ​ന​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ശ​നി​യാ​ഴ്​​ച കൊ​ൽ​ക്ക​ത്ത​യി​ൽ സം​ഘ​ടി ​പ്പി​ച്ച മ​ഹാ​റാ​ലി പ്ര​തി​പ​ക്ഷ ​െഎ​ക്യ​ത്തി​​​​​​െൻറ വി​ളം​ബ​ര​മാ​യി. ലോ​ക്​​സ​ഭ തെ​ര​ഞ്ഞ​ടു​പ്പി​​​ ​​​െൻറ ആ​വേ​ശ​വു​മാ​യി പ​തി​നാ​യി​ര​ങ്ങ​ൾ ബ്രി​ഗേ​ഡ്​ പ​രേ​ഡ്​ ഗ്രൗ​ണ്ടി​ൽ അ​ണി​നി​ര​ന്ന റാ​ലി​യി​ൽ രാ​ജ് യ​ത്തെ പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ത്തു. എ​ന്നാ​ൽ, മ​മ​ത വി​രോ​ധം തു​ട​രു​ന്ന സി.​പി.​എം റാ ​ലി​യി​ൽ നി​ന്ന്​ വി​ട്ടു​നി​ന്നു.

മോ​ദി ഭ​ര​ണം കാ​ല​ഹ​ര​ണ​പ്പെ​​ട്ട​താ​യി തു​റ​ന്ന​ടി​ച്ച മ​മ​ത എ​ല ്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി യോ​ജി​ച്ച്​ നീ​ങ്ങു​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി. ആ​ര്​ പ്ര​ധാ​ന​മ​ ന്ത്രി​യാ​കും എ​ന്ന​ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷം തീ​രു​മാ​നി​ക്കും. രാ​ഷ്​​്ട്രീ​യ​ത്തി​ൽ ചി​ല മ​ര്യാ​ ദ​ക​ളു​ണ്ട്. എ​ന്നാ​ൽ, കൂ​ടെ​നി​ൽ​ക്കാ​ത്ത​വ​രെ മോ​ഷ്​​ടാ​ക്ക​ളാ​യാ​ണ്​ ബി.​ജെ.​പി കാ​ണു​ന്ന​ത്. മു​തി​ർ​ന ്ന നേ​താ​ക്ക​ളെ പോ​ലും ബി.​ജെ.​പി അ​വ​ഗ​ണി​ക്കു​ന്നു.​ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ രാ​ജ്​​നാ​ഥ്​ സി​ങ്, സു​ഷ​ ​മ സ്വ​രാ​ജ്, നി​തി​ൻ ഗ​ഡ്​​ക​രി തു​ട​ങ്ങി​യ​വ​ർ കാ​വി പാ​ർ​ട്ടി​യി​ൽ അ​വ​ഗ​ണ​ന പേ​റു​ക​യാ​ണെന്നും ഇ​ന്ദി​ ര ഗാ​ന്ധി​യു​ടെ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യേ​ക്കാ​ൾ മോ​ശ​മാ​യ സൂ​പ്പ​ർ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യി​ലൂ​െ​ട​യാ​ ണ​്​ രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​തെന്നും അവർ പറഞ്ഞു.

കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും സോ ​ണി​യ ഗാ​ന്ധി​യും റാ​ലി​ക്ക്​ എ​ത്തി​യി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ​ മ​ല്ലി ​കാ​ർ​ജു​ന ഖാ​ർ​ഗെ, അ​ഭി​ഷേ​ക്​ മ​നു സി​ങ്​​വി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജ​ന​താ​ദ​ൾ -എ​സ്​ നേ​താ​വു​മാ​യ എ ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ, എ​ൻ.​സി.​പി നേ​താ​വ്​ ശ​ര​ദ്​ പ​വാ​ർ, സ​മാ​ജ്​ വാ​ദി പാ​ർ​ട്ടി നേ​താ​വ്​ അ​ഖി​ലേ​ഷ്​ യാ​ദ​വ്, നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സി​​​​​​െൻറ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല, ഡി.​എം.​കെ​യു​ടെ എം.​കെ. സ്​​റ്റാ​ലി​ൻ, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ, സോ​ഷ്യ​ലി​സ്​​റ്റ്​ ​േന​താ​വ്​ ശ​ര​ദ്​​ യാ​ദ​വ്, മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​രു​ൺ ഷൂ​രി, യ​ശ്വ​ന്ത്​​ സി​ൻ​ഹ, ബി.​ജെ.​പി വി​മ​ത​ൻ ശ​ത്രു​ഘ്​​ന​ൻ സി​ൻ​ഹ, ബി.​എ​സ്.​പി നേ​താ​വ്​ സ​തീ​ഷ്​ ച​ന്ദ്ര മി​ശ്ര തു​ട​ങ്ങി 20 നേ​താ​ക്ക​ൾ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു. ബി.​ജെ.​പി​യെ​അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ അ​വ​ർ ആ​ഹ്വാ​നം ചെ​യ്​​തു. സോ​ണി​യയും രാ​ഹു​ലും ആ​ശം​സ അ​റി​യി​ച്ചു.

ബി.ജെ.പിയെ വേരോടെ പിഴുതു മാറ്റണം -അരവിന്ദ്​ കെജ്​രിവാൾ

പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയാണ്​ ആം ആദ്​മി പാർട്ടി നേതാവ്​ അരവിന്ദ്​ കെജ്​രിവാൾ സംസാരിച്ചത്​​.​ 2019ൽ മോദിയും അമിത്​ ഷായും ഭരണത്തിലേക്ക്​ തിരിച്ചുവന്നാൽ അവർ രാജ്യം നശിപ്പിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഭരണം സ്​ത്രീകളും കർഷകരും അടക്കമുള്ള ജനങ്ങളെ ഭീതിയിലാഴ്​ത്തിയിരിക്കുകയാണ്​. ദലിത്​ വിഭാഗം ദുരിതത്തിലാണ്​. അവർ ആൾക്കൂട്ട കൊലപാതക ഭീഷണിയിലാണ്​. മുസ്​ലിം വിഭാഗത്തെയും ഇവർ അടിച്ചമർത്തുകയാണെന്നും കെജ്​രിവാൾ പറഞ്ഞു.

അവർ ഭാരതത്തെ പല ഭാഗങ്ങളായി മുറിക്കും. ഹിറ്റ്​ലർ ജർമനിയിൽ ചെയ്​തത്​ പോലെ അവർ ഇന്ത്യയിലും ചെയ്യും. ഭരണഘടനയെ തന്നെ തിരുത്തും. തെരഞ്ഞെടുപ്പുകൾ ഇല്ലാതാക്കും. എന്ത്​ വിലകൊടുത്തും രാജ്യത്ത്​ നിന്നും അവരെ നാം വേരോടെ പിഴുതുമാറ്റണം -കെജ്​രിവാൾ കൂട്ടിച്ചേർത്തു.

പുതുവർഷത്തിൽ രാജ്യത്തിന്​ പുതിയ പ്രധാനമന്ത്രി -അഖിലേഷ്​ യാദവ്

പുതുവർഷത്തിൽ രാജ്യത്തിന്​ പുതിയ പ്രധാനമന്ത്രിയുണ്ടാവുമെന്ന് സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​ പറഞ്ഞു. ജനങ്ങൾ ആരെയാണോ തീരുമാനിക്കുന്നത്​, അയാൾ പ്രധാനമന്ത്രിയാകും. തമിഴ്​നാട്ടിൽ ബി.ജെ.പി അക്കൗണ്ട്​ തുറക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത്​ ഇനിയൊരു സഖ്യമുണ്ടാകില്ലെന്ന്​ ബി.ജെ.പി കരുതി. എന്നാൽ അത്​ അവരുടെ തെറ്റിദ്ധാരണയാണെന്ന് ​നമ്മൾ തെളിയിച്ചെന്നും അഖിലേഷ്​ കൂട്ടിച്ചേർത്തു.

1.62 കോടി​യാളുകൾക്ക്​ തൊഴിൽ നഷ്​ടമായി -മല്ലികാർജുൻ ഖാർഗെ

എല്ലാ വർഷവും 2 കോടി തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്നാണ്​ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നതെന്ന്​​ കോൺഗ്രസ്​ പ്രതിനിധി മല്ലികാർജുൻ ഖാർകെ പറഞ്ഞു. എന്നാൽ 1കോടി 60 ലക്ഷം പേർക്ക്​ ജോലി നഷ്​ടമാവുകയാണ്​ ചെയ്​തത്​. കർഷകർ ദുരിതത്തിലാണ്​. ആർക്കും ​െതാഴിലില്ല. എന്നാൽ 2019 തെരഞ്ഞെടുപ്പിനെ കുറിച്ച്​ മാത്രമാണ്​ കേന്ദ്രം ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോണിയാ ഗാന്ധിയുടെ സന്ദേശവും റാലിയിൽ ഖാർഗെ വായിച്ചു. രാജ്യത്ത്​ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള​ 2019 തെരഞ്ഞെടുപ്പിലൂടെ ഉദ്ദേശിക്കുന്നത്​. മോദി സർക്കാരിനെ വീഴ്​ത്താൻ നേതാക്കൾക്കുള്ള​ ഉത്തേജനമാണ്​ മമതയുടെ റാലിയെന്നും സോണിയാ ഗാന്ധി പറഞ്ഞു.

മോദിയൊരു പബ്ലിസിറ്റി പ്രധാനമന്ത്രി -ചന്ദ്രബാബു നായിഡു

മൃഗങ്ങളെ പോലെ എം.എൽ.എമാരെ വാങ്ങാനാണ്​ ബി.​െജ.പി ശ്രമിക്കുന്നതെന്ന് കർണാടകയിലെ സംഭവങ്ങളെ ഉദ്ധരിച്ച്​​ തെലുഗ്​ ദേശം പാർട്ടി നേതാവ്​ ചന്ദ്രബാബു നായിഡു പറഞ്ഞു. മോദി വെറും പബ്ലിസിറ്റി പ്രധാനമന്ത്രിയാണെന്നും പണിയെടുക്കുന്ന പ്രധാനമന്ത്രിയല്ലെന്നും അദ്ദേഹം പരിഹസിച്ചു. ജി.എസ്​.ടി ഒരു തട്ടിപ്പാണ്​. രാജ്യത്തി​​​​​​​​​​​െൻറ സാമ്പത്തിക ഉന്നമനം മന്ദഗതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു​.

മഹാഗഡ്​​ബന്ധൻ മാറ്റത്തി​​​​​​​​​​​​െൻറ സൂചന - ജിഗ്​നേഷ്​ ​േമവാനി

തൃണമൂൽ കോൺഗ്രസി​​​​​​​​​​​​െൻറ പ്രതിപക്ഷ റാലിയിൽ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പ​െങ്കടുത്തത്​ വരുന്ന ലോക്​ സഭാ തെരഞ്ഞടുപ്പിൽ ഉണ്ടാകാവുന്ന മാറ്റത്തി​​​​​​​​​​​​െൻറ സൂചനയാണെന്ന്​ ദലിത്​ നേതാവ്​ ജിഗ്​നേഷ്​ മേവാനി. മഹാഗഡ്​ബന്ധൻ ബി.ജെ.പിയുടെയും ആർ.എസ്​.എസി​​​​​​​​​​​​െൻറയും തകർച്ച ഉറപ്പാക്കും. പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും ദലിതരെയും ചൂഷണം ചെയ്യുകയായിരുന്നു ബി.ജെ.പി. നാലര വർഷത്തെ ഭരണം രാജ്യത്ത്​ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിക്കാണ്​ ഇടവെച്ചത്​ - ബ്രിഗേഡ്​ പരേഡ്​ ഗ്രൗഡിൽ യുണൈറ്റഡ്​ ഇന്ത്യ റാലിയെ അഭിസംബാധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ മഹാഗഡ്​ബന്ധന്​ സാധിക്കുമെന്ന പ്രതീക്ഷയും ജിഗ്​നേഷ്​ പങ്കുവെച്ചു. അത്തരമൊരു സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ഭരണഘടന ഉയർത്തിപ്പിടിക്കാൻ സാധിക്കുകയും രാജ്യം യഥാർഥ ​േസാഷ്യലിസ്​റ്റ്​ റിപ്പബ്ലിക്​ ആവുകയും ചെയ്യുമെന്നും ജിഗ്​നേഷ്​ കൂട്ടിച്ചേർത്തു.

ഇ.വി.എം കള്ളൻ; സത്യസന്ധമായ തെരഞ്ഞെടുപ്പിന്​ ബാലറ്റ്​ പേപ്പർ വേണം - ഫാറൂഖ്​ അബ്​ദുല്ല
സത്യസന്ധമായ തെരഞ്ഞെടുപ്പിന്​ ബാലറ്റ്​ പേപ്പറിലേക്ക്​ തിരികെ പോകണമെന്ന്​ ജമ്മു കശ്​മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല. ഇലക്​ട്രോണിക്​ വോട്ടിങ്​ യന്ത്രം കള്ളനാണെന്നും അദ്ദേഹം ​ആരോപിച്ചു. ഇ.വി.എം ഒരു കള്ളയന്ത്രമാണ്​. നാം തെരഞ്ഞെടുപ്പ്​ കമ്മീഷനെയും രാഷ്​ട്രപതി​യേയും സന്ദർശിച്ച്​ ഇ.വി.എമ്മി​​​​​​​​​​​​െൻറ ഉപയോഗം അവസാനിപ്പിക്കാൻ ആവശ്യപ്പെടണം- അദ്ദേഹം പറഞ്ഞു.

ജമ്മു കശ്​മീരിലെ നിലവിലെ സാഹചര്യങ്ങൾക്ക്​ ഇടവെച്ചത്​ ബി.ജെ.പിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ നാലര വർഷമായി അവർ ഞങ്ങൾക്ക്​ വേദനകൾ മാത്രമേ തന്നിട്ടുള്ളൂ. ഇൗ സർക്കാർ തീർച്ചയായും പരാജയപ്പെടണം. പുതിയ സർക്കാർ പുതിയ ഹിന്ദുസ്​ഥാൻ രൂപീകരിക്കുമെന്ന്​ നമുക്ക്​ പ്രതീക്ഷിക്കാം. മതത്തി​​​​​​​​​​​​െൻറ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയെ പരാജയപ്പെടുത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്നും അബ്​ദുല്ല ആവശ്യപ്പെട്ടു.

റഫാൽ; ഉത്തരമില്ലെങ്കിൽ ചൗക്കിദാർ കള്ളനെന്ന്​ ​കേൾക്കേണ്ടിവരും -ശത്രുഘ്​​നൻ സിൻഹ

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക്​ വ്യക്തമായ ഉത്തരം നൽകിയി​ല്ലെങ്കിൽ കാവൽക്കാരൻ(ചൗക്കിദാർ) കള്ളനാണെന്ന്​ കേൾക്കേണ്ടി വരുമെന്ന്​ ശത്രുഘ്​നൻ സിൻഹ.

126 വിമാനങ്ങളുടെ റഫാൽ ഇടപാട്​ തള്ളിക്കളഞ്ഞ്​ 36 വിമാനങ്ങളുള്ള പുതിയ ഇടപാട്​ ഒപ്പിട്ടത്​ എന്തിനാണെന്ന്​ നരേന്ദ്രമോദി വ്യക്തമാക്കണം.​ പുതിയ റഫാൽ ഇടപാടിൽ തുക 41ശതമാനം കുടുതലാണ്​. വിമാനത്തിന്​ മൂന്നിരട്ടി​ കൂടുതൽ വില നൽകാൻ കാരണമെന്താണെന്ന്​ മോദി പറയണമെന്നും ശത്രുഘ്​നൻ സിൻഹ അഭിപ്രായപ്പെട്ടു.

വിമാന ഭാഗങ്ങൾ ഉണ്ടാക്കുന്നത്​ മറന്നേക്കൂ, അനിൽ അംബാനിയുടെ കമ്പനി ഒരു സൈക്കിൾ ടയർപോലും ഇതുവരെ നിർമിച്ചിട്ടില്ല. പിന്നെ റഫാൽ ഇടപാടിൽ അനിൽ അംബാനി വ്യവസായ പങ്കാളി ആയത്​ എങ്ങനെ? മോദി നൽകുന്ന വാഗ്​ദാനങ്ങളും സേവനങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്​. ഒരിക്കലും നടക്കാത്ത, പൊള്ളയായ വാഗ്​ദാനങ്ങളാണ്​ മോദി നൽകുന്നതെന്നും ഇതെല്ലാം ജനങ്ങൾ കാണുന്നു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Defeat Modi and Amit Shah at any cost in 2019 says Arvind Kejriwal-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.