38,900 കോടിക്ക്​ പോർവിമാനങ്ങളും മിസൈലുകളും വാങ്ങുന്നു

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷ സാഹചര്യത്തിൽ സൈന്യത്തിൻെറ ശക്​തി വർധിപ്പിക്കാൻ 38900 കോടി രൂപ ചെലവഴിക്കാൻ തീരുമാനം. പോർവിമാനങ്ങളും മിസൈലുകളും  മറ്റു ആയുധങ്ങളും വാങ്ങാനാണ്​ ഈ തുക ചെലവഴിക്കുക. പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങിൻെറ അധ്യക്ഷതയിൽ വ്യാഴാഴ്​ച ചേർന്ന പ്രത്യേക സമിതിയാണ്​ തീരുമാനമെടുത്തത്​. 

21 മിഗ്​-29 വിമാനങ്ങൾ റഷ്യയിൽ നിന്ന്​ വാങ്ങും. ഹിന്ദുസ്​ഥാൻ എയ​ർനോട്ടിക്​സ്​ ലിമിറ്റഡിൽ നിന്ന്​ വാങ്ങുന്ന 12 സുഖോയി-30 വിമാനങ്ങൾ കൂടി ചേരു​േമ്പാൾ പുതുതായി 33 പോർവിമാനങ്ങൾ സേനയുടെ ഭാഗമാകും. 59 മിഗ്​ വിമാനങ്ങളുടെ ശേഷി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്​. പ്രതികൂല സാഹചര്യങ്ങളിലും ലക്ഷ്യം കാണാനാകുന്ന 248 മിസൈലുകളും ഈ ഇടപാടിലൂടെ സേനയിലെത്തും. 1000 കിലോമീറ്റർ വരെ ലക്ഷ്യം വെക്കാനാകുന്ന മിസൈലുകൾ വാങ്ങാനാണ്​ തീരുമാനം. 

പുതിയ മിഗ്​ വിമാനങ്ങൾ വാങ്ങുന്നതിനും നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കുന്നതിനുമായി 7,418 കോടിയും 12 സുഖോയി വിമാനങ്ങൾ വാങ്ങുന്നതിന്​ 10,730 കോടിയുമാണ്​ ചെലവ്​. 

പരമാവധി തദ്ദേശീയമായി നിർമിക്കുന്ന ആയുധങ്ങളെ ആശ്രയിക്കാനാണ്​ ലക്ഷ്യമിടുന്നതെന്ന്​ പ്രതിരോധ വകുപ്പ്​ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു. 31,130 കോടി രൂപയും തദ്ദേശിയമായി വികസിപ്പിച്ചവക്കായാണ്​ ചെലവിടുക എന്ന്​ വർത്താകുറിപ്പിൽ പറയുന്നു.  

പ്രതിരോധ ഗവേഷണ വികസന വിഭാഗം (ഡി.ആർ.ഡി.ഒ) തദ്ദേശീയ സ്​ഥാപനങ്ങൾക്ക്​ സാ​​േങ്കതിക സഹായം നൽകിയാണ്​ ഇന്ത്യയിൽ ആയുധ നിർമാണം  സാധ്യമാക്കുക.

നമ്മുടെ അതിർത്തികൾ സംരക്ഷിക്കാൻ സൈന്യത്തെ കൂടുതൽ കരുത്തുറ്റതാക്കേണ്ടതുണ്ടെന്ന്​ പ്രതിരോധ വകുപ്പ്​ വാർത്താകുറിപ്പിൽ വിശദീകരിച്ചു. ഗാൽവാനിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ശേഷം അതിർത്തിയിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കമുണ്ടായിട്ടില്ല. 

Tags:    
News Summary - Defence ministry approves purchase weapons worth 38,900 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.