ന്യൂഡൽഹി: റഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവ്. ഇതുമായി ബന ്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാ ക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിെൻറ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരൻറി വേണമെന്നും പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു.
പ്രതിരോധ മന്ത്രാലയം 2015 നവംബർ 24ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർക്ക് നൽകിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഒാഫീസിെൻറ ഇടപെടലിനെ വിമർശിക്കുന്നത്. 2018 ഒക്ടോബറിൽ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ നൽകിയ റിപ്പോർട്ടിൽ ഏഴംഗ സംഘമാണ് റഫാൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇൗ റിപ്പോർട്ടിൽ പ്രധാനമന്ത്രിയുടെ ഒാഫീസ് കരാറിൽ ഇടപ്പെട്ടതായി പരാമർശമില്ല.
അതേസമയം, റഫാൽ കരാറിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ഇടതുപക്ഷവും ലോക്സഭയിൽ നോട്ടീസ് നൽകി. റഫാൽ കരാറുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരാറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.