എൻ. ബിരേൻ സിങ് 

'ഉറപ്പായും പ്രതികളെ പിടികൂടും'; മണിപ്പൂരിലെ വിദ്യാർഥികളുടെ കൊലപാതകത്തിൽ മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പൂരിലെ വിദ്യാർഥികളുടെ കൊലപാതകത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. ജൂലൈയിൽ കാണാതായ രണ്ട് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. കുറ്റവാളികളെ ഉറപ്പായും പിടികൂടുമെന്ന് ബിരേൻ സിങ് പറഞ്ഞു.

തിങ്കളാഴ്ചയാണ് ജൂ​ലൈ മുതൽ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹത്തിന്റെ വിഡിയോ പുറത്ത് വന്നത്. തുടർന്ന് മണിപ്പൂരിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് സസ്​പെൻഡ് ചെയ്തിരുന്നു. വിദ്യാലയങ്ങൾ അടച്ചിടുകയും ഇംഫാൽ താഴ്വരയിൽ കർഫ്യു പ്രഖ്യാപിക്കുകയും ചെയ്തു.

എല്ലാം വൈകാതെ ശരിയാകും. സി.ബി.ഐ സംഘമാണ് കേസന്വേഷണത്തിനായി എത്തിയിട്ടുള്ളത്. സി.ബി.ഐ​യിലെ സ്പെഷ്യൽ ഡയറക്ടർ അജയ് ഭട്ട്നഗർ പ്രത്യേക വിമാനത്തിൽ എത്തിയിട്ടുണ്ട്. സി.ബി.ഐ ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി സി.ആർ.പി.എഫ് സംഘത്തേയും നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, മണിപ്പൂർ കലാപം സംബന്ധിച്ച് സംസ്ഥാന ബി.ജെ.പി നേതൃത്വം ദേശീയ അധ്യക്ഷൻ ജെ.പി നദ്ദക്ക് കത്തയച്ചിട്ടുണ്ട്. എട്ടോളം ഭാരവാഹികൾ ഒപ്പുവെച്ച കത്ത് സംസ്ഥാന അധ്യക്ഷ ശാർദ ദേവിയുടെ നേതൃത്വത്തിലാണ് അയച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ രോഷവും പ്രതിഷേധവും ഒരു തിരമാല കണക്കെ ഉയരുകയാണ്. ഈ അസ്വസ്ഥതയുടെ ഏക ഉത്തരവാദിത്തം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിലെ സർക്കാറിന്റെ പരാജയം മാത്രമായി വിലയിരുത്തപ്പെടുന്നുവെന്നും കത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - "Definitely, we will catch culprits...," Manipur Chief Minister on probe into death of two students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.