ബംഗളൂരു: പാർപ്പിടസമുച്ചയം നിർമിക്കുന്നതിന് അനുമതിതേടി സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങി മടുത്ത ദമ്പതിമാർ പ്രതിഷേധത്തിന്റെ ഭാഗമായി രാഷ്ട്രപതിക്കും ജില്ല അസിസ്റ്റന്റ് കമീഷണർക്കും ദയാവധം ആവശ്യപ്പെട്ട് കത്തയച്ചു.
ശിവമൊഗ്ഗ സാഗർ താലൂക്ക് സ്വദേശികളായ ശ്രീകാന്ത് നായിക്, ഭാര്യ സുജാത നായിക് എന്നിവരാണ് കത്തയച്ചത്. കെട്ടിടം നിർമിക്കാനുള്ള അനുമതിക്ക് പഞ്ചായത്ത്, താലൂക്ക് ഓഫിസുകളിലെ രണ്ട് ഉദ്യോഗസ്ഥർ അഞ്ചുലക്ഷവും 10 ലക്ഷവുംവീതം കൈക്കൂലി ആവശ്യപ്പെട്ടതായി കത്തിൽ പറയുന്നു. കൈക്കൂലി നൽകാൻ പണമില്ലാത്തതിനാൽ പദ്ധതി നിർത്തിവെച്ചിരിക്കുകയാണെന്നും കത്തിൽ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ല അസിസ്റ്റന്റ് കമീഷണർ അറിയിച്ചു. സ്ഥലത്തിന്റെ രേഖകളുമായി പഞ്ചായത്ത് വികസന ഓഫിസറെ സമീപിച്ചപ്പോൾ അഞ്ചുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
താലൂക്ക് ഓഫിസിൽ ഇതിനേക്കാൾ ഭീകരമായിരുന്നു സാഹചര്യം. പത്തുലക്ഷം രൂപ നൽകിയാൽ അനുമതിക്ക് ആവശ്യമായ നടപടിയെടുക്കാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് കലക്ടറേറ്റിൽ പോയെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.