ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സൗത്ത് ഡൽഹിയിലെ വീട്ടിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ടിഗ്രി പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.
ഏപ്രിൽ 24ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പെൺകുട്ടി വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ തിരിച്ചെത്താതായപ്പോൾ, പൊൺകുട്ടി സുഹൃത്തിന്റെയോ ബന്ധുക്കൾക്കൊപ്പമോ ആയിരിക്കണം എന്നാണ് അച്ഛൻ കരുതിയത്. പിന്നീട്, മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 26ന് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.
മേയ് ഒന്നിനാണ് പ്രതികളിലൊരാൾ സൗത്ത് ഡൽഹിയിൽ പിടിയിലാകുന്നത്. കാണാതായ പെൺകുട്ടിയുടെ പോസ്റ്ററുകൾ കണ്ട ഒരു പ്രദേശവാസിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെക്കുറിച്ച് പൊലീസിനെ അറിയിച്ചത്.
സാകേത് മെട്രോ സ്‌റ്റേഷനു സമീപം നിന്ന് കാണാതായ പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തുമ്പോൾ, കുട്ടി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു. തുടർന്ന് എയിംസിൽ വൈദ്യപരിശോധനക്ക് വിധേയയാക്കി. ലൈംഗികാതിക്രമം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.