ന്യൂഡൽഹി: അപകടകരമായ വായുമലിനീകരം മൂലം ഓരോ വർഷവും ഇന്ത്യയിൽ 15 ലക്ഷത്തോളം പേർ മരണപെടുന്നതായി പഠന റിപ്പോർട്ട്.
ഇന്ത്യൻ നഗരങ്ങൾ ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ലാൻസെറ്റ് പഠന റിപ്പോർട്ടിൽ പറയുന്നു. വായു ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ കൂടിയും വായു മലിനീകരണം മൂലം മരണങ്ങളുണ്ടാവുമെന്നും പഠനത്തിൽ പറയുന്നു.
അന്തരീക്ഷ മലിനീകരണം ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും മലിനീകരണം കുറയ്ക്കാൻ പ്രൊ ആക്റ്റീവ് സമീപനങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വായു മലിനീകരണം ഹൃദയാഘാതം പോലുള്ള അസുഖങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും കൂടാതെ രക്ത സമ്മർദ്ദം വർധിപ്പിക്കുകയും കുട്ടികളുടെ വളർച്ചയെ ബാധിക്കുമെന്നും പഠനം പറയുന്നുണ്ട്.
2019ൽ അരുണാചൽ പ്രാദേശിലെ ലോവർ സുബിൻസിരി ജില്ലയിൽ നിരീക്ഷിച്ചതിന്റെയും 2016ൽ ഗാസിയാബാദിലും ഡൽഹിയിലും നിരീക്ഷിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.