ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ വിവിധ സ്ഥലങ്ങളിൽ അന്തരീക്ഷ വായുവിെൻറ അവസ്ഥ പരിതാപകരമായി തുടരുന്നു. തിങ്കളാഴ്ച രാവിലെയും ഡൽഹി നഗരം പുകമഞ്ഞ് മൂടിയ അവസ്ഥയിലാണ്.
അതേസമയം, ഞായറാഴ്ചയെ അപേക്ഷിച്ച് തിങ്കളാഴ്ച മൊത്തത്തിലുള്ള വായു ഗുണമേൻമ സൂചിക മെച്ചപ്പെട്ടിട്ടുണ്ട്. പുകയിൽ മുങ്ങിയ അവസ്ഥ ഡൽഹിയിൽ തുടരുകയാണ്. ഇത് വരും ദിവസങ്ങളിൽ കൂടുതൽ വഷളാവുമെന്നാണ് വായു ഗുണമേൻമ, കാലാവസ്ഥ പ്രവചന ഗവേഷണ സംവിധാനത്തിെൻറ(സഫർ) അനുമാനം.
വായു ഗുണമേൻമ സൂചിക പൂജ്യം മുതൽ 50 വരെ ഏറ്റവും മികച്ച നിലയായാണ് കരുതുന്നത്. 51 മുതൽ 100 വരെ തൃപ്തികരവും 101 മുതൽ 200 ഭേദപ്പെട്ടതുമാണ്. 201 മുതൽ 300 വരെ മോശപ്പെട്ട സ്ഥിതിയും 301 മുതൽ 400 വളരെ മോശപ്പെട്ട അവസ്ഥയും 401 മുതൽ 500 വരെയെങ്കിൽ ഗുരുതരമായ അവസ്ഥയുമാണ്. സൂചിക പ്രകാരം ഞായറാഴ്ച 326ഉം തിങ്കളാഴ്ച 272ഉം ആണ് ഡൽഹിയിലെ വായുവിെൻറ ഗുണനിലവാരം.
ശ്വാസ തടസം പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർ പുറത്തിറങ്ങിയുള്ള ജോലികളിൽ ഏർപ്പെടരുതെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.