ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം തിങ്കളാഴ്ചയും ഗുരുതരമായി തുടരുന്നു. എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം ഏറ്റവും മോശമായ അവസ്ഥയിലാണ് ഡൽഹിയിലെ വായു. ചൊവ്വാഴ്ചയും വായുമലിനീകരണം ഇതേ രീതിയിൽ തന്നെ തുടരുമെന്നാണ് പ്രവചനം.
തിങ്കളാഴ്ച രാവിലെ ഡൽഹിയിലെവായുഗുണനിലവാര സൂചികയുടെ തോത് 352 ആണ്. നോയിഡയിൽ ഇത് 346 ഗുരുഗ്രാമിൽ 358ഉം ആണ്. വായുമലിനീകരണം തടയാൻ സ്വീകരിച്ച നടപടികൾ തുടരുമെന്ന് ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്.
അവശ്യസാധനങ്ങളുമായി എത്തുന്ന ട്രക്കുകൾക്ക് മാത്രമാണ് ഡൽഹിയിൽ പ്രവേശനാനുമതി നൽകിയിരിക്കുന്നത്. ജീവനക്കാരുടെ വർക്ക് ഫ്രം ഹോം നവംബർ 26 വരെ തുടരുമെന്നും സർക്കാർ അറിയിച്ചു. അതേസമയം, കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടുണ്ട്. എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ നിർദേശപ്രകാരം സ്കൂളുകളും കോളജുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ അടഞ്ഞു കിടക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.