ഗ്രാമങ്ങളുടെ മുസ്‍ലിം പേരുകൾ നീക്കണമെന്ന് ബി.ജെ.പി നേതാവ്

ഗ്രാമങ്ങളുടെ മുസ്‍ലിം പേരുകൾ നീക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് രംഗത്ത്. ഡൽഹിയിലെ 40ലധികം ഗ്രാമങ്ങളുടെ മുസ്​ലിം പേരുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി ‍ഡൽഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത രംഗത്തെത്തിയിരിക്കുന്നത്. മുസ്​ലിം പേരുകൾ അടിമത്ത കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നതെന്നും പേര് മാറ്റണമെന്ന ആവശ്യം ഗ്രാമവാസികൾ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ അവകാശപ്പെടുന്നു.

മുഹമ്മദ്പൂർ ഗ്രാമത്തിന്റെ പേര് മാധവപുരമെന്ന് മാറ്റണമെന്നും ഇതിനായി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ പ്രമേയം പാസാക്കിയെങ്കിലും ഡൽഹി സർക്കാർ തുടർനടപടി സ്വീകരിക്കുന്നില്ലെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. അടിമത്ത മനസ്ഥിതിയുമായി ജീവിക്കാൻ ആരും ആഗ്രഹിക്കുന്നി​ല്ലെന്നും അതിനാലാണ് ഗ്രാമങ്ങളുടെ പേരുകൾ മാറ്റാൻ ആവശ്യപ്പെട്ടതെന്നും ഇയാൾ പറയുന്നു. 

Tags:    
News Summary - Delhi BJP chief wants Muslim names of 40 villages changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.