ഡൽഹി മരുഭൂമിയാവുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതിയും

ന്യൂഡൽഹി: കാടുകളും പച്ചപ്പും അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും മൂലം ഇല്ലാതായാൽ ഡൽഹി മരുഭൂമിയായി മാറുമെന്ന്​ ഹൈക്കോടതി​. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസ്​ പരിഗണിക്കു​േമ്പാഴാണ്​ ഹൈക്കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്​. ആഗോളതാപനം പോലുള്ള പ്രശ്​നങ്ങളുടെ പശ്​ചാത്തലത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ ഗീത മിത്തൽ, ജസ്​റ്റിസ്​ ഹരി ശങ്കർ എന്നിവരുൾപ്പെട്ട ബെഞ്ചാണ്​ ഡൽഹിയിലെ ഹരിത പുതപ്പ്​ മാറിയാൽ രാജ്യതലസ്ഥാനം മരുഭൂമിയാകുമെന്ന നിരീക്ഷണം നടത്തിയിരിക്കുന്നത്​. ദക്ഷിണ ഡൽഹിയിലെ നേബ്​ സാരി ഗ്രാമത്തിൽ വനഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട  കേസിലാണ്​ കോടതിയുടെ നിർണായക  നിരീക്ഷണം.ഡൽഹിയിലെ ഇന്ദിര എൻക്ലേവിലേക്ക്​ വനത്തിലൂടെ  റോഡ്​ നിർമിക്കുന്നതിനെതിരെയായിരുന്നു ഹരജി   

Tags:    
News Summary - Delhi can become a desert if green cover goes: HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.