ന്യൂഡൽഹി: ഛത്തർപ്പുരിലെ ക്രൈസ്തവ ദേവാലയം തകർത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ക്രൈസ്തവ വിശ്വാസികൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വസതിയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ സ്ഥലത്ത് പൊലീസ് അകമ്പടിയോടെ ആം ആദ്മി പാർട്ടി എം.എൽ.എ രാഘവ് ഛദ്ദ എത്തിയത് ഉന്തിലും തള്ളിലും കലാശിച്ചു.
സർക്കാറിെൻറ അറിവോടെയല്ല ഉദ്യോഗസ്ഥർ പള്ളിപൊളിച്ചതെന്നും, പള്ളി ഉടൻ പുനർനിർമിക്കുമെന്ന് കെജ്‌രിവാൾ ഉറപ്പ് കൊടുത്തിട്ടുണ്ടെന്നും രേഖപ്പെടുത്തി ഛത്തർപ്പുർ ലിറ്റിൽ ഫ്ലവർ ചർച്ചിലെ വികാരി ഇടവകക്കാർക്കയച്ച കത്തിെൻറ പകർപ്പുമായാണ് രാഘവ് ഛദ്ദ വന്നത്.
കെജ്‌രിവാൾ അറിഞ്ഞുകൊണ്ടല്ല പള്ളിപൊളിച്ചതെന്ന് പള്ളിയിലെ പ്രധാന പുരോഹിതൻ ഈ കത്തിൽ പറഞ്ഞിട്ടുണ്ടെന്ന് വാദിച്ച ഛദ്ദയുമായി പ്രതിഷേധക്കാർ വാഗ്വാദത്തിലേർപ്പെട്ടു. സമരക്കാരെ തടയാൻ കെജ്‌രിവാളിൻെറ വസതിയിൽനിന്നും അര കിലോമീറ്റർ അകലെ പൊലീസ് ബാരിക്കേഡ് കെട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.