ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആദ്യ ഡോസ് കൊറോണ വൈറസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. േലാക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിലെത്തിയാണ് അദ്ദേഹം കുത്തിവെപ്പെടുത്തത്.
അദ്ദേഹത്തിന്‍റെ മാതാപിതാക്കളും വാക്സിൻ സ്വീകരിച്ചു. വാക്സിൻ എടുത്തതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും തങ്ങളുടെ ഉൗഴം അനുസരിച്ച് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 52 വയസുകാരനായ പ്രമേഹരോഗിയാണ് കെജ്രിവാൾ.
രാജ്യത്ത് രണ്ടാംഘട്ട വാക്സിൻ വിതരണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രിമാർ ഉൾപ്പെടെ വാക്സിൻ സ്വീകരിച്ചത്. 60വയസിന് മുകളിലുള്ളവർക്കും അസുഖബാധിതരായ 45 വയസിന് മുകളിലുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക.
ഡൽഹിയിൽ ഇതുവരെ 3,27,355 പേരാണ് വാക്സിൻ സ്വീകരിച്ചത്. കഴിഞ്ഞദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.