ഡൽഹിയിലെ സ്കൂളുകൾ പരിശോധിക്കാൻ കെജരിവാളിനൊപ്പം എം.കെ സ്റ്റാലിൻ

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഇന്ന് ഡൽഹിയിലെ സർക്കാർ സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രമായ മൊഹല്ല ക്ലിനിക്കുകളിലും സന്ദർശനം നടത്തും. വെസ്റ്റ് വിനോദ് നഗറില്‍ രാവിലെ 11 മണിക്ക് ഇരുമുഖ്യമന്ത്രിമാരും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് സന്ദർശനം.

ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ മനസ്സിലാക്കുതിനാണ് സ്റ്റാലിൻ സ്കൂളുകൾ സന്ദർശിക്കുന്നതെന്നാണ് റിപ്പോർട്ട്. മൊഹല്ല ക്ലിനിക്ക് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി പ്രീ-പ്രൈമറി ക്ലാസിലെ വിദ്യാർഥികളുമായും 'ഹാപ്പിനസ് ക്ലാസ്', 'ദേശഭക്തി ക്ലാസിലെ' വിദ്യാർഥികളുമായും സ്റ്റാലിന്‍ സംവദിക്കും.

ഇതിന് പുറമേ ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായും പിയുഷ് ഗോയലുമായും സ്റ്റാലിന്‍ കൂടികാഴ്ച്ച തീരുമാനിച്ചിട്ടുണ്ട്. മാനുഷിക പരിഗമന നൽകി ശ്രീലങ്കൻ തമിഴർക്ക് ധനസഹായം അനുവദിക്കണമെന്ന് കേന്ദ്രത്തോട് സ്റ്റാലിൻ ആവശ്യപ്പെടുമെന്നും റിപ്പോർട്ടുണ്ട്. 

Tags:    
News Summary - Delhi CM Arvind Kejriwal, MK Stalin to visit schools, mohalla clinics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.