തൊഴിലാളികൾക്ക് തിരികെ വരാൻ 300 ബസുകൾ തയാർ -ഡൽഹി കോൺഗ്രസ്

ന്യൂഡൽഹി: സംസ്ഥാന അതിർത്തിയിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ 300 ബസുകൾ തയാറാണെന്ന് ഡൽഹി കോൺഗ്രസ് ഘടകം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് അയച്ച കത്തിലാണ് ഈ വാഗ്ദാനം ഡൽഹി പി.സി.സി അധ്യക്ഷൻ അനിൽ ചൗധരി മുന്നോട്ടുവെച്ചത്. എന്നാൽ, കത്തിനോട് കെജ് രിവാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ലോക് ഡൗണിനെ തുടർന്ന് താൽകാലികമായി അടച്ച സ്കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങളിലെ ബസുകളാണ് തൊഴിലാളികളെ തിരികെ കൊണ്ടുവരാനായി കോൺഗ്രസ് തയാറാക്കിയിട്ടുള്ളത്. ബസിന്‍റെ ചെലവ് കോൺഗ്രസ് ഡൽഹി ഘടകം വഹിക്കും. കാൽനടയായി സ്വദേശത്തേക്ക് മടങ്ങിയ തൊഴിലാളികൾ അപകടത്തിൽ മരിച്ച സംഭവം ദുഃഖകരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

അതിർത്തിയിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവിന് കേന്ദ്രമോ സംസ്ഥാന സർക്കാറുകളോ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് രംഗത്തുവന്നത്. ഉത്തർ പ്രദേശിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്കായി 1000 ബസുകളാണ് പ്രിയങ്ക ഗാന്ധിയുടെ മേൽനോട്ടത്തിൽ കോൺഗ്രസ് യു.പി ഘടകം ഒരുക്കിയത്. 
 

Tags:    
News Summary - Delhi Cong writes to Kejriwal, offers to run 300 buses for migrants -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.