ന്യൂഡല്‍ഹി: ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അജയ് മാക്കൻ രാജിവെച്ചു. ചികിത്സാർഥം വിദേശയാത്ര ആവശ്യമായ സാഹചര്യത്തിലാണ് രാജിവെച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, മാക്കൻ അവധിയിൽ പ്രവേശിച്ചതായി കോൺഗ്രസ് ട്വീറ്റിലൂടെ അറിയിച്ചു. അജയ് മാക്കന് പകരം പി.സി.സിയുടെ ചുമതല മുതിർന്ന നേതാവും ഡൽഹിയുടെ ചുമതലയുള്ള പി.സി ചാക്കോയ്ക്ക് കൈമാറി.
പി.സി.സി അധ്യക്ഷ പദം രാജിവെക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അജയ് മാക്കൻ അറിയിച്ചെങ്കിലും പാർട്ടി അംഗീകരിച്ചില്ല. ചികിത്സക്ക് ശേഷം തിരികെ വരുന്ന അജയ് മാക്കൻ തുടർന്ന് പി.സി.സിയുടെ ചുമതല വഹിക്കുമെന്ന് കോൺഗ്രസ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം.
2015ല്‍ അരവിന്ദ് സിങ് ലവ്‌ലിക്ക് പിൻഗാമിയായാണ് അജയ്മാക്കന്‍ ഡല്‍ഹി പി.സി.സി അധ്യക്ഷ പദവിയിലെത്തുന്നത്. എന്നാല്‍, 2017ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ മാക്കൻ രാജിസന്നദ്ധത അറിയിച്ചെങ്കിലും പാർട്ടി നേതൃത്വം അംഗീകരിച്ചില്ല.
54കാരനും മുതിർന്ന നേതാവുമായ അജയ് മാക്കൻ മൂന്നു തവണ ഡൽഹി നിയമസഭാംഗമായിരുന്നു. 2004ൽ നിയമസഭാ സ്പീക്കർ പദവിയും വഹിച്ചു. 2011ൽ എം.എൽ ഗിൽ കായികമന്ത്രിയായ സാഹചര്യത്തിലായിരുന്നു ഇത്.
Delhi Congress President Ajay Maken has not resigned. He has some health issues and has gone for a check-up. He will be back soon. He had recently met party President Rahul Gandhi and party incharge of Delhi affairs PC Chacko: Congress pic.twitter.com/oODU7OLqMY
— ANI (@ANI) September 18, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.