ഐ.ബി ഉദ്യോഗസ്ഥ​െൻറ കൊല: താഹിർ ഹുസൈ​െൻറ ജാമ്യപേക്ഷ പരിഗണിക്കുന്നത്​ മാറ്റി

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ ഇൻറലിജൻസ്​ ഉദ്യോഗസ്ഥർ അങ്കിത്​ ​​​ശർമ കൊല്ലപ്പെട്ട സ ംഭവത്തിൽ എ.എ.പി മുൻ കൗൺസിലർ മുഹമ്മദ്​ താഹിർ ഹുസൈ​​െൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി. ജാമ്യ​ാപേക് ഷ സംബന്ധിച്ച അറിയിപ്പി​െ​ൻറ പകർപ്പ് എസ്‌.ഐ‌.ടിക്ക് നൽകാത്തതിനാൽ ജാമ്യാപേക്ഷ മാറ്റിവെക്കുകയാണെന്നാണ്​ കോടതി അറിയിച്ചത്​. താഹിർ ഹുസൈ​​െൻറ മുൻകൂർ ജാമ്യാപേക്ഷ വ്യാ​ഴാഴ്​ച പരിഗണിക്കുമെന്നും​ ഡൽഹി കോടതി അറിയിച്ചു.

അങ്കിത്​ ശർമയുടെ കൊലയിൽ കൊലക്കുറ്റം ചുമത്തിയാണ്​ പ്രത്യേക അന്വേഷണ സംഘം താഹിർ ഹുസൈനെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിരുന്നത്​. താഹിർ ഹുസൈൻ നിലവിൽ ഒളിവിലാണെന്നും ഇയാളെ അറസ്​റ്റ്​ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ്​ കോടതിയിൽ അറിയിച്ചു.

ഡൽഹിയിൽ സംഘർഷം രൂക്ഷമായ സമയത്താണ് ഇൻറലിജൻസ്​ ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിതിനെ കാണാതായത്. തൊട്ടടുത്ത ദിവസം ഒരു അഴുക്കു ചാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയിരുന്നു. താഹിർ ഹുസൈ​​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് അങ്കിതി​​െൻറ കുടുംബവും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. തുടർന്ന്​ ഹുസൈനെ എ.എ.പിയിൽ നിന്ന്​ പുറത്താക്കിയിരുന്നു.

Tags:    
News Summary - A Delhi court defers for tomorrow the hearing on Mohd Tahir Hussain - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.