ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നൽകിയ മാനനഷ്ട കേസിൽ റിപബ്ലിക് ടി.വിക്കും ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കും സമൻസ്. അസമിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ടുകളിലാണ് അർണബിന് നോട്ടീസ്. സാകേത് കോടതി സിവിൽ ജഡ്ജി ശീതൾ ചൗധരി പ്രദാനാണ് അർണബ് ഗോസാമിക്ക് സമൻസ് നൽകിയത്.
അസമിൽ ആളുകളെ കൂട്ടിയതും കലാപം ആസൂത്രണം ചെയ്തതും പോപ്പുലർ ഫ്രണ്ടാണെന്നായിരുന്നു റിപബ്ലിക് ടി.വിയിൽ വന്ന റിപ്പോർട്ട്.ഇതുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ടി.വിയിൽ വന്നത് വ്യാജ വാർത്തയാണെന്നും ഇത് സംഘടനയുടെ പേര് കളങ്കപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമത്തിന്‍റെ ഭാഗമാണെന്നും പോപ്പുലർ ഫ്രണ്ട് ഹരജിയിൽ ആരോപിച്ചു.
തെളിവുകളൊന്നും ഇല്ലാതെയാണ് ചാനൽ ആരോപണം ഉന്നയിച്ചത്. അടിസ്ഥാനകാര്യങ്ങളെ ചാനൽ വിശകലനം ചെയ്തില്ലെന്നും സംഘടന കുറ്റപ്പെടുത്തി. റിപബ്ലിക് ടി.വിയുടെ റിപ്പോർട്ടിൽ അറസ്റ്റ് ചെയ്തുവെന്ന് പറയുന്ന രണ്ട് പേർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നും സംഘടന ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.