െഎ.എസിനു വേണ്ടി ഫണ്ട്​ ശേഖരണം: രണ്ടുപേർക്ക്​ ഏഴു വർഷം തടവ്​

ന്യൂഡൽഹി: തീവ്രവാദ സംഘടന െഎ.എസിനു വേണ്ടി ഫണ്ട് ശേഖരിക്കുന്നതിനും ആളുകളെ റിക്രൂട്ട്  ചെയ്യുന്നതിനും ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ടുപേർക്ക് ഏഴു വർഷം തടവ്. ഡൽഹി സ്പെഷ്യൽ കോടതിയുടെതാണ് വിധി. ജമ്മു കശ്മീരിൽ നിന്നുള്ള അസറുൽ ഇസ്ലാം(24), മഹാരാഷ്ട്രയിൽ നിന്നുള്ള മുഹമ്മദ് ഫർഹാൻ ഷൈഖ്(25) എന്നിവർക്കാണ് ജില്ലാ ജഡ്ജി അമർനാഥ് തടവുശിക്ഷ വിധിച്ചത്.

കുറ്റവിമുക്തരാക്കണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ എം.എസ് ഖാൻ മുഖേന പ്രതികൾ കോടതിയിൽ നേരത്തെ  അപേക്ഷ സമർപ്പിച്ചിരുന്നു. ആരോപിക്കപ്പെട്ട കുറ്റത്തിൽ പശ്ചാത്താപമുണ്ടെന്നും മുൻപ് ക്രിമിനൽ പശ്ചാത്തലമിെല്ലന്നും സമൂഹത്തിനു ഉപകാരപ്രദമായ രീതിയിൽ ഇനി പ്രവർത്തിക്കാമെന്നും അപേക്ഷയിൽ പ്രതികൾ ഉറപ്പു നൽകിയിരുന്നു.

കഴിഞ്ഞ മാസമാണ് കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 36കാരനായ അദ്നാൻ ഹസ്സനും ഇതേ കുറ്റത്തിന് വിചാരണ നേരിടുന്നുണ്ട്. യു.എ.പി.എ നിയമത്തിലെ വകുപ്പുകൾ പ്രകാരം എൻ.െഎ.എ കഴിഞ്ഞ വർഷം ജനുവരി 28നാണ് മൂന്നുപേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് വരുേമ്പാഴാണ് ഇവർ അറസ്റ്റിലാകുന്നത്.  

ഹസനും െഷെഖും ജോലിയുമായി ബന്ധപ്പെട്ട് 2008 ലും 2012 ലും ഇടക്കിടെ യു.എ.ഇ സന്ദർശിച്ചിരുന്നു. എന്നാൽ അസറുൽ ഇസ്ലാം 2015 ജൂലൈയിൽ മാത്രമാണ്ഇവരോടൊപ്പം ചേർന്നതെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.

ഹസന് നേരത്തെ ഇന്ത്യൻ മുജാഹിദീനുമായി ബന്ധമുണ്ടായിരുന്നെന്നും പിന്നീട് െഎ.എസിൽ ചേർന്നതാണെന്നും അന്വേഷണ വൃത്തങ്ങൾ പറയുന്നു.

ഇൻറർനെറ്റ് ഉപയോഗിച്ച് ഫേസ് ബുക്ക്, വട്സ്ആപ്പ്, വൈബർ, സ്കൈപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി ആശയ പ്രചരണം നടത്തി ആളുകളെ െഎ.എസിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു. പ്രതികൾ തീവ്രവാദ ഗ്രൂപ്പ് ഉണ്ടാക്കി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ െഎ.എസിലേക്ക് ആകർഷിക്കുകയും െഎ.എസിെൻറ മുന്നണിപ്പോരാളിയായി പ്രവർത്തിക്കുകയും ചെയ്യുകയാണ്. സിറിയയിലെ െഎ.എസിെൻറ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനായി വിവിധ രാജ്യങ്ങളിലുള്ളവരെ സിറിയയിലേക്ക് കൊണ്ടുവരാൻ വേണ്ടിയും പ്രവർത്തിച്ചുവെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

ഇവർ യു.എ.ഇയിൽ നിന്ന് പണംശേഖരിച്ച് ഇന്ത്യ, ഫിലിൈപ്പൻ, തുണീഷ്യ എന്നീ രാജ്യങ്ങളിലെ െഎ.എസ് അനുകൂലികൾക്ക് സിറിയയിലേക്ക് യാത്രാ സൗകര്യമൊരുക്കിയതായും  കുറ്റപത്രത്തിൽ ആരോപിക്കുന്നു.

Tags:    
News Summary - Delhi court sends two ISIS men to jail for 7-year in terror case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.