കോവിഡ്: ഡല്‍ഹിയില്‍ രോഗികള്‍ കുറയുന്നു; ഒഡീഷയില്‍ ലോക്ഡൗണ്‍ നീട്ടി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5000ല്‍ കുറവ്. 24 മണിക്കൂറിനിടെ 4482 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷമുള്ള കുറവ് രോഗികളാണിത്. 6.89 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇതോടൊപ്പം 9403 പേര്‍ രോഗമുക്തരാകുകയും ചെയ്തു. എന്നാല്‍, 256 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

അതേസമയം, സിംഗപ്പൂരുമായുള്ള എല്ലാ വിമാന സര്‍വീസുകളും ഉടന്‍ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. സിംഗപ്പൂരിലെ കൊറോണ വൈറസിന്റെ പുതിയ വകഭേദം കുട്ടികള്‍ക്ക് വളരെ അപകടകരമാണെന്ന് പറയപ്പെടുന്നു. ഇത് മൂന്നാം തരംഗത്തിന്റെ രൂപത്തില്‍ രാജ്യത്ത് എത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

ഒഡീഷയില്‍ ലോക്ഡൗണ്‍ നീട്ടി

ഒഡീഷയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ജൂണ്‍ ഒന്ന് വരെ നീട്ടി. നേരത്തെ 14 ദിവസത്തെ ലോക്ഡൗണ്‍ ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

Tags:    
News Summary - delhi covid tally and Lockdown update in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.