ന്യൂഡൽഹി: പാർട്ടി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ സീറ്റ് നഷ്ടപ്പെടുത്തിയെന്ന് ഡൽഹി ബി.ജെ.പി അധ്യക്ഷൻ മനോ ജ് തിവാരി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മനോജ് തിവാരി തെൻറ അഭിപ്രായം തുറന്നടിച്ചത്. ഫെബ്രുവരി 11ന് പുറത്ത്വന്ന ഡൽഹി നിയമസഭയിലെ ഫലപ്രഖ്യാപനം ബി.ജെ.പി കേന്ദ്രങ്ങളെ ഏറെ നിരാശരാക്കിയതിന് പിന്നാ ലെയാണ് മനോജ് തിവാരിയുടെ തുറന്നുപറച്ചിൽ.
അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച ബി.ജെ.പി എം.പി പർവേശ് വെർമയുടെ പ്രസംഗത്തെ മനോജ് തിവാരി തള്ളിപ്പറഞ്ഞു. ‘‘ആ പ്രസംഗത്തെ ഞാൻ ആദ്യമേ അപലപിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രസ്താവനയെ അപലപിച്ചിരുന്നു’’.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലാൻ ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ കുപ്രസിദ്ധമായ ‘ഗോലി മാരോ സാലോം കോ’ പ്രയോഗത്തെക്കുറിച്ചുള്ള തിവാരിയുടെ മറുപടി ഇങ്ങനെ: ‘‘അദ്ദേഹം അത് പറഞ്ഞ സമയത്ത് എെൻറ ശ്രദ്ധയിലേക്ക് എത്തിയിരുന്നില്ല. വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവരെ എന്നെന്നേക്കുമായി പുറത്തുനിർത്തണമെന്നാണ് എെൻറ അഭിപ്രായം’. വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയുന്ന സംവിധാനം നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാക്കൾ വ്യാപകമായി വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. ഇതേതുടർന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, പർവേശ് വെർമ എന്നിവരെ പ്രചരണത്തിൽ നിന്നും തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.