ന്യൂഡൽഹി: മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ച് ഡൽഹി കോടതി. റോസ് അവന്യു കോടതിയാണ് സമൻസ് അയച്ചത്. മാർച്ച് 16ന് കോടതിയിൽ ഹാജരാവണമെന്നാണ് അരവിന്ദ് കെജ്രിവാളിന് കോടതി നൽകിയിരിക്കുന്ന നിർദേശം. നേരത്തെ മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിന് നിരവധി സമൻസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
റോസ് അവന്യു കോടതിക്ക് പുറമേ ഇ.ഡി സമൻസുകളിൽ കെജ്രിവാൾ ഹാരാകാത്ത സംഭവം ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദിവ്യ മൽഹോത്രയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഇ.ഡിയെ ഉപയോഗിച്ച് പീഡിപ്പിച്ച് പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയിൽ ചേർക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തിയിരുന്നു. എക്സിലൂടെയായിരുന്നു കെജ്രിവാളിന്റെ വിമർശനം.
കെജ്രിവാൾ തുടർച്ചയായി സമൻസുകൾ അവഗണിക്കുന്നതിനെതിരെ ഇ.ഡി പ്രാദേശിക കോടതികളെ സമീപിച്ചിരുന്നു. ഇ.ഡി നൽകിയ ആദ്യ മൂന്ന് സമൻസുകളും കെജ്രിവാൾ അവഗണിച്ചതിനെ തുടർന്നായിരുന്നു ഇ.ഡി നടപടി. അതേസമയം, ഇ.ഡി സമൻസുകൾ നിയമവിരുദ്ധമാണെന്നാണ് കെജ്രിവാളിന്റെ നിലപാട്. മദ്യനയ അഴിമതിയിൽ തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും കെജ്രിവാൾ നിലപാടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.