ന്യൂഡൽഹി: ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുണ്ടായ തീപിടിത്തത്തിൽ കെട്ടിട ഉടമ മനീഷ് ലക്രയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിറകെ ഇയാൾ ഒളിവിൽ പോയിരുന്നു.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സി.സി.ടി.വി, വൈഫൈ റൂട്ടറുകൾ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകീട്ട് 4.40 ഓടെയാണ് തീപിടിത്തമുണ്ടായത്.
27 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ എട്ടുപേരെ തിരിച്ചറിഞ്ഞു. മറ്റുള്ള മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി.എൻ.എ സാമ്പ്ൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. തീപിടിത്തത്തിന് കാരണം കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.