ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിലെ പങ്കാളിത്തത്തിന് വിശദീകരണം നൽകാനുള്ള ഡൽഹി നിയമസഭാ സമിതി നോട്ടീസ് റദ്ദാക്കണമെന്ന േഫസ്ബുക്കിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. ഫേസ്ബുക്കിലെ ചർച്ചകൾ വർഗീയ ധ്രുവീകരണമുണ്ടാക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തിയ സുപ്രീംകോടതി സഭാ സമിതി മുമ്പാകെ അന്വേഷണത്തിന് ഹാജരാകാൻ നിർദേശം നൽകി. അതേസമയം, കേന്ദ്ര സർക്കാറിന് കീഴിലെ ക്രമസമാധാനം, ക്രിമിനൽ പ്രോസിക്യൂഷൻ എന്നീ മേഖലകളിലേക്ക് സഭാസമിതി അതിക്രമിച്ചുകടക്കരുതെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു.
കഴിഞ്ഞ വർഷം വടക്കുകിഴക്കൻ ഡൽഹിയിലെ ആക്രമണങ്ങൾക്ക് ഫോസ്ബുക്ക് പോസ്റ്റുകൾ കാരണമായെന്ന പരാതിയിലാണ് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ എം.എൽ.എ അധ്യക്ഷനായ സമിതി ഫേസ്ബുക്കിന് നോട്ടീസ് അയച്ചത്.
എന്നാൽ, സമിതിയുടെ നടപടി ഭരണഘടനയുടെ 32ാം അനുഛേദത്തിെൻറ ലംഘനമാണ് എന്നാണ് ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് എഡിറ്റർ അജിത് മോഹൻ ഹരജിയിൽ അവകാശപ്പെട്ടിരുന്നത്.
ഡൽഹി വംശീയാതിക്രമം അന്വേഷിക്കാൻ നിയമസഭാ സമിതിക്ക് അധികാരമില്ലെന്ന അജിത് മോഹെൻറ വാദം ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം കേന്ദ്ര സർക്കാറിെൻറ അധികാര പരിധിയിലുള്ള വിഷയങ്ങളിലേക്ക് കടക്കാതെ സമാധാനവും സൗഹാർദവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും വിവരം തേടാനുള്ള അവകാശം കമ്മിറ്റിക്കുണ്ട് എന്ന് സുപ്രീംകോടതി ഒാർമിപ്പിച്ചു. സമാധാനവും സൗഹാർദവും എന്ന വലിയ ആശയം ക്രമസമാധാനം എന്ന സങ്കൽപത്തിനപ്പുറം പോകുന്നതാണ്.
അതേസമയം, ഫേസ്ബുക്കിനെതിരെ വാർത്തസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. സഭാസമിതിക്ക് പ്രോസിക്യൂഷനുള്ള അധികാരമില്ല. അതിനാൽ ഹരജിക്കാരെൻറ പ്രതിനിധി സഭാസമിതിക്ക് മുമ്പാകെ ഹാജരാകുേമ്പാൾ അധികാര പരിധിയിൽെപ്പടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഭാസമിതി ഹാജരാകാൻ ആവശ്യപ്പെട്ടതല്ലാതെ ഒന്നും സംഭവിക്കാത്ത സ്ഥിതിക്ക് ഫേസ്ബുക്ക് ഇന്ത്യ മേധാവിയുടെ ഹരജി അപക്വമാണ്.
നിയമനിർമാണങ്ങൾ നിയമസഭയുടെ പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ്. സങ്കീർണമായ സാമൂഹിക പ്രശ്നങ്ങളെകുറിച്ചുള്ള അന്വേഷണവും നിയമസഭയുടെ അധികാര പരിധിയിൽപെടും.
നിയമസഭയുടെ നടപടി അതിെൻറ ഉമ്മറപ്പടിയിൽ കോടതി തടഞ്ഞ കീഴ്വഴക്കം ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധി നിയമസഭാ സമിതി ചെയർമാൻ രാഘവ് ഛദ്ദ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.