വാട്ട്‌സ്ആപ്പിന്‍റെ യു.പി.ഐ സേവനം ഇനി എല്ലാവര്‍ക്കും; ഉപയോക്തൃ പരിധി ഒഴിവാക്കി എൻ.പി.സി.ഐ

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിന്‍റെ യു.പി.ഐ സേവനങ്ങൾ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ നാഷണൽ പേയ്‌മെന്‍റ്സ് കോർപറേഷന്‍റെ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ പച്ചക്കൊടി. വാട്‌സ്ആപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി ഒഴിവാക്കി. മുമ്പ് പത്ത് കോടി ഉപയോക്താക്കളുടെ പരിധി നിശ്ചയിച്ചിരുന്ന വ്യവസ്ഥയാണ് എൻ.പി.സി.ഐ ഒഴിവാക്കിയത്.

ഇതോടെ രാജ്യത്തെ 50 കോടിയിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് യു.പി.ഐ സേവനം നൽകാൻ വാട്ട്‌സ്ആപ്പ് പേക്ക് കഴിയും. 2020ല്‍ വാട്‌സ്ആപ്പ് പേയില്‍ പത്ത് ലക്ഷം ഉപയോക്തൃ പരിധിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. അത് 2022ഓടെ 10 കോടി ആയി ഉയര്‍ത്തുകയായിരുന്നു. ഈ പരിധിയാണ് ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കിയത്. എൻ.പി.സി.ഐ വാട്ട്‌സ്ആപ്പ് പേയുടെ പ്രവർത്തനം നിരീക്ഷിക്കുകയും യു.പി.ഐ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് പരിധി ഒഴിവാക്കിയത്.

എൻ.പി.സി.ഐയുടെ നീക്കം ഇന്ത്യയിലെ യു.പി.ഐ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന വരുത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നിലവിൽ വിപണിയിൽ ആധിപത്യം പുലർത്തുന്ന ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യു.പി.ഐ പ്ലാറ്റ്ഫോമുകൾക്ക് വാട്സ്ആപ്പ് വെല്ലുവിളി ഉയർത്തും. സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ മിക്കവരും വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നിരിക്കെ, പേമെന്‍റ് കൂടുതൽ സൗകര്യപ്രദമാക്കാൻ പ്ലാറ്റ്ഫോം ഉപയോഗിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - WhatsApp Pay's UPI services to cover all Indian users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.