ഡൽഹിയിൽ കോവിഡ്​ ബാധിതർക്ക്​ മാത്രമായി ശ്​മശാനം

ന്യുഡൽഹി: കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ മാത്രം സംസ്​കരിക്കാൻ ഡൽഹിയിൽ ശ്​മശാനം. പഞ്ചാബി ബാഗിലെ ശ്​മശാനമാണ്​ ഇതിനായി നീക്കിവെച്ചത്​. 

കോവിഡ്​ മരണം കൂടുന്ന പശ്​ചാത്തലത്തിലാണ്​ തീരുമാനമെന്ന്​ ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഭൂപേന്ദർ ഗുപ്​ത വ്യക്​തമാക്കി.  

24 മണിക്കൂറിനിടെ പുതുതായി 1,501 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 32,810 ആയി. 984 പേരാണ്​ ഇതുവരെ മരിച്ചതെന്നാണ്​ ഔദ്യോഗിക കണക്ക്​. 

Tags:    
News Summary - Delhi gets a crematorium ground for only covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.