ന്യൂഡൽഹി: സൗജന്യ റേഷൻ പദ്ധതി അടുത്ത ആറു മാസത്തേക്ക് കൂടി തുടരാൻ ഡൽഹിയിലെ ആം ആദ്മി സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചു.
രാജ്യത്തെ പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലാണെന്നും നിരവധി പേർക്ക് ദിവസം രണ്ട് നേരം പോലും ഭക്ഷണം തരപ്പെടുത്താൻ കഴിയുന്നില്ലെന്നും കോവിഡ് മൂലം പലർക്കും ജോലി നഷ്ടപ്പെട്ടെന്നും കെജ്രിവാൾ പറഞ്ഞു.
2022 മേയ് വരെയാണ് സൗജന്യറേഷൻ വിതരണ പദ്ധതി തുടരും. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന വഴിയുള്ള സൗജന്യറേഷൻ വിതരണം നവംബർ 30നു ശേഷം തുടരില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
സൗജന്യറേഷൻ ആറുമാസത്തേക്കു കൂടി തുടരണമെന്നും കെജ്രിവാൾ പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.