ന്യൂഡൽഹി: യോഗ ഗുരു രാംദേവിനെതിരായ ആരോപണങ്ങളുള്ള വിഡിയോ ലിങ്ക് ആഗോളവ്യാപകമ ായി നീക്കണമെന്ന ഫേസ്ബുക്കിനോടുള്ള നിർദേശത്തിനെതിരെ ഫേസ്ബുക്ക് സമർപ്പിച്ച അ പ്പീൽ ഡൽഹി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. ഇതിൽ ഡിസംബർ ഏഴിന് അന്തിമ വാദംകേൾക്കും. നേര േത്തയുള്ള സിംഗിൾ ബെഞ്ച് വിധി ജസ്റ്റിസുമാരായ എസ്.മുരളീധർ, തൽവന്ദ് സിങ് എന്നിവരുടെ ബെഞ്ച് തടഞ്ഞു. ഫേസ്ബുക്കിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.
അപ്പീൽ പരിഗണനയിലുള്ളതിനാൽ, കോടതിയലക്ഷ്യ കേസ് നൽകരുതെന്ന് രാംദേവിന് നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, അന്തിമവാദത്തിന് തീയതി നിശ്ചയിച്ചതിനാൽ, അത്തരം നീക്കമുണ്ടാകില്ലെന്ന് രാംദേവിെൻറ അഭിഭാഷകൻ വ്യക്തമാക്കി. തങ്ങളും അപ്പീൽ ഹരജി നൽകുന്നുണ്ടെന്നും അതിനാൽ കോടതിയലക്ഷ്യത്തിൽനിന്ന് സംരക്ഷണം വേണമെന്നും ഗൂഗ്ളും അവരുടെ ഉപ കമ്പനികളായ യൂ ട്യൂബും ട്വിറ്ററും ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിക്കവെ, ആദ്യം അപ്പീൽ ഹരജി നൽകാൻ കോടതി ആവശ്യപ്പെട്ടു.
രാംദേവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ‘ഗോഡ്മാൻ ഫ്രം ടൈക്കൂൺ’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ അപകീർത്തികരമായ വിഡിയോയിലും ഉണ്ടെന്ന വാദം അംഗീകരിച്ചാണ് നേരേത്ത സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഈ പുസ്തകം വിവാദ ഭാഗങ്ങൾ ഒഴിവാക്കുംവരെ പ്രസിദ്ധീകരിക്കരുതെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ കോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.