കെജ്രിവാളിന് അസാധാരണ ജാമ്യം നൽകണം; പൊതു താൽപര്യ ഹരജി തള്ളിയ ഡൽഹി ഹൈകോടതി 75,000 രൂപ പിഴയും ചുമത്തി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അസാധാരണ ഇടക്കാല ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഡൽഹി ഹൈകോടതി തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

കോടതി ഉത്തരവനുസരിച്ചാണ് കെജ്രിവാൾ ജയിലിൽ കഴിയുന്നതെന്ന് ഓർമിപ്പിച്ച ഡൽഹി കോടതി ഹരജിക്കാരന് 75,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ​'വി ദി പീപ്പിൾ ഓഫ് ഇന്ത്യ' എന്ന പേരിൽ നാലാം വർഷ നിയമ വിദ്യാർഥി സമർപ്പിച്ച ഹർജി, റിട്ട് അധികാരപരിധിയിലുള്ള കോടതികൾക്ക് ഉയർന്ന പദവി വഹിക്കുന്ന വ്യക്തിക്കെതിരെയുള്ള തീർപ്പുകൽപ്പിക്കാത്ത കേസുകളിൽ അസാധാരണമായ ഇടക്കാല ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

തിഹാർ ജയിലിൽ പാർപ്പിച്ചതുമുതൽ കെജ്രിവാളിന്റെ ജീവൻ അപകടത്തിലാണെന്ന് ഹരജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കൊലപാതകം, ബോംബ് സ്ഫോടനം, ബലാത്സംഗം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയ പ്രതികളെ പാർപ്പിക്കുന്ന ജയിലാണിതെന്നും ഹരജിക്കാൻ ചൂണ്ടിക്കാട്ടി. പൊതുതാൽപര്യ ഹരജി തീർത്തും തെറ്റിദ്ധരിപ്പിക്കുന്നതും അനുവദിക്കാൻ പാടില്ലാത്തതുമാണെന്ന് വാദിച്ച കെജ്രിവാളിന് വേണ്ടി ഹാജരായ

മുതർന്ന അഭിഭാഷകൻ രാഹുൽ മെഹ്റ, ഹരജിക്കാരൻ കോടതിയെ ഒരു രാഷ്ട്രീയവേദിയാക്കി മാറ്റുകയാണെന്നും ചൂണ്ടിക്കാട്ടി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ ഹൈകോടതി തള്ളിയ കാര്യവും അഭിഭാഷകൻ സൂചിപ്പിച്ചു. 50 ലക്ഷം രൂപ ഹരജി സമർപ്പിച്ചതിന് പിഴയിടുകയും ചെയ്തിരുന്നു.

Tags:    
News Summary - Delhi HC junks PIL seeking Arvind Kejriwal's release on extraordinary interim bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.