ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം സംബന്ധിച്ച് തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഹരജിയിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിച്ച് ഡൽഹി ഹൈകോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് വാക്കാൽ നിർദേശം നൽകിയത്. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കും. താൻ ബ്രിട്ടീഷ് പൗരനാണെന്ന് ബ്രിട്ടീഷ് സർക്കാറിനോട് രാഹുൽ ഗാന്ധി സ്വമേധയാ വെളിപ്പെടുത്തിയെന്നും അദ്ദേഹം ബ്രിട്ടീഷ് പാസ്പോർട്ട് കൈവശം വെച്ചിരുന്നുവെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.